കൊച്ചി> തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രനേക്കാള് പ്രായം കുറഞ്ഞ എത്ര കുട്ടികള് ഈ സംസ്ഥാനത്ത് പലയിടത്തും വിജയിച്ചുവെന്ന് കെപിസിസി അദ്ധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്.എന്നാൽ തെരഞ്ഞെടുപ്പില് മത്സരിക്കാന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി 21 ആണ് എന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ മുല്ലപ്പള്ളിയെ തിരുത്തി. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാര്ഡില് സിപിഐ എം സ്ഥാനാര്ത്ഥിയായി മത്സരിച്ച് ജയിച്ച 21 വയസുള്ള രേഷ് മറിയം റോയിയാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ തദ്ദേശ പ്രതിനിധിയാണെന്നിരിക്കെയാണ് മുല്ലപ്പള്ളിയുടെ തെറ്റായ പ്രചരണം.
മുല്ലപ്പള്ളി പറഞ്ഞതിങ്ങനെ
‘ഈ ലോക്കല് ബോഡി തെരഞ്ഞെടുപ്പിലും ധാരാളം പുതുമുഖങ്ങള്ക്ക് അവസരം കൊടുത്ത പാര്ട്ടിയാണ് ഇന്ത്യന് നാഷണല് കോണ്ഗ്രസ്. ഇപ്പോള് മേനി പറയുന്നല്ലോ. തിരുവനന്തപുരത്ത് നിന്ന് വിജയിച്ച സ്ഥാനാര്ത്ഥിയെ മേയറാക്കാന് വേണ്ടി സാധിച്ചു. 21 വയസേയുള്ളൂ എന്ന്. ആ കുട്ടിയേക്കാള് പ്രായം കുറഞ്ഞ എത്ര കുട്ടികള് ഈ സംസ്ഥാനത്ത് പലയിടത്തും വിജയിച്ചു.
ഇതൊന്നും പ്രശ്നമല്ല കമ്മ്യൂണിസ്റ്റ് മാര്ക്സിസ്റ്റ് പാര്ട്ടിക്ക് ആ കുട്ടിയെ വെച്ച് മാര്ക്കറ്റിങ്ങ് നടത്തുകയാണ്. അതല്ല ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ സമീപനം. ഈ രാജ്യത്തെ ചെറുപ്പക്കാരെ കണ്ടെത്തിക്കൊണ്ട് അവര്ക്ക് ചുമതലകള് കൊടുത്തുകൊണ്ട് ഉത്തരവാദിത്തബോധത്തോടെ മുന്നോട്ടുകൊണ്ടുപോകുക. അതാണ് ഞങ്ങളുടെ ലക്ഷ്യം.’
നിയമസഭാ തെരഞ്ഞെടുപ്പില് നൂറു മേനി കൊയ്യുകയെന്നതാണ് യുഡിഎഫ് ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ വീഴ്ചകളെക്കുറിച്ചും തിരിച്ചടിയെക്കുറിച്ചും വിലയിരുത്തല് നടത്തി. വീഴ്ചകള് പരിഹരിച്ച് മുന്നണി മുന്നോട്ടുപോകും’
from Kerala || Deshabhimani Online News https://ift.tt/2Lgv28p
via IFTTT
No comments:
Post a Comment