പി ബി നൂഹിനെ സഹകരണ രജിസ്ട്രാറായി നിയമിക്കും; പാലക്കാട് കലക്‌ടര്‍ ഡി ബാലമുരളി ലേബര്‍ കമ്മീഷണർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 13, 2021

പി ബി നൂഹിനെ സഹകരണ രജിസ്ട്രാറായി നിയമിക്കും; പാലക്കാട് കലക്‌ടര്‍ ഡി ബാലമുരളി ലേബര്‍ കമ്മീഷണർ

തിരുവനന്തപുരം > പാലക്കാട് ജില്ലാ കലക്ടര് ഡി ബാലമുരളിയെ ലേബര് കമ്മീഷണറായി മാറ്റി നിയമിക്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. പരിസ്ഥിതി - കാലാവസ്ഥാ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.

സഹകരണ രജിസ്ട്രാര് നരസിംഹുഗാരി ടിഎല് റെഡ്ഡിയെ പത്തനംതിട്ട ജില്ലാ കലക്ടറായും പത്തനംതിട്ട ജില്ലാ കലക്ടര് പി ബി നൂഹിനെ സഹകരണ രജിസ്ട്രാറായും പരസ്പരം മാറ്റി നിയമിക്കും.

ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര് ജോഷി മൃണ്മയി ശശാങ്കിനെ പാലക്കാട് ജില്ലാ കലക്ടറായി മാറ്റി നിയമിക്കും.

വ്യവസായ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഉമേഷ് എന്.എസ്.കെയെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിക്കും. കെഎസ്.ഡിസി ഇന്വെസ്റ്റ്മെന്റ് സെല്, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര് എന്നീ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2XG4Ne9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages