മുന്നണിമാറ്റ ചര്‍ച്ചകൾ അനവസരത്തിൽ; ഇടതുമുന്നണി വിടേണ്ട സാഹചര്യം എൻസിപിക്ക് ഇല്ല: എ കെ ശശീന്ദ്രൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 2, 2021

മുന്നണിമാറ്റ ചര്‍ച്ചകൾ അനവസരത്തിൽ; ഇടതുമുന്നണി വിടേണ്ട സാഹചര്യം എൻസിപിക്ക് ഇല്ല: എ കെ ശശീന്ദ്രൻ

കോഴിക്കോട് > എൻസിപി യുഡിഎഫിനൊപ്പം പോകുകയാണെങ്കിൽ പാര്ട്ടി വിടുമെന്ന വാര്ത്തകൾ തള്ളി മന്ത്രി എ കെ ശശീന്ദ്രൻ. ഇടതുമുന്നണി വിടേണ്ട സാഹചര്യം ഇപ്പോൾ എൻസിപിക്ക് ഇല്ല. പാലായിൽ മത്സരിച്ച് വന്നത് എൻസിപിയാണ്. മാണി സി കാപ്പന് പാലാ ആവശ്യപ്പെടാനുള്ള അവകാശം ഉണ്ട്. പക്ഷെ ഇപ്പോൾ നടക്കുന്ന ചര്ച്ചകൾ അനവസരത്തിലാണ്. ഇത് സംബന്ധിച്ച് വരുന്ന വാര്ത്തകൾക്കൊന്നും ഒരു അടിസ്ഥാനവും ഇല്ലെന്നും എ കെ ശശീന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു.

ഇടതുമുന്നണിക്കപ്പുറം ഒരു മുന്നണി മാറ്റം ചര്ച്ച ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം കേരളത്തിൽ ഉണ്ടെന്ന് ആരും കരുതുന്നില്ല. അതുകൊണ്ട് തന്നെ അത്തരം ചര്ച്ചകൾക്ക് പ്രസക്തിയില്ല. മുന്നണി മാറ്റം ഉണ്ടായാൽ എൻസിപി വിട്ട് കോൺഗ്രസ് എസിനൊപ്പം നിൽക്കാൻ എ കെ ശശീന്ദ്രൻ തയ്യാറായേക്കുമെന്ന വാര്ത്തകളോടാണ് മന്ത്രിയുടെ പ്രതികരണം.



from Kerala || Deshabhimani ​Online ​News https://ift.tt/2MkV7U0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages