കോഴിക്കോട്‌ പീഡനക്കേസ് പ്രതി ജയിലില്‍ തൂങ്ങി മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 5, 2021

കോഴിക്കോട്‌ പീഡനക്കേസ് പ്രതി ജയിലില്‍ തൂങ്ങി മരിച്ചു


കോഴിക്കോട്> കോഴിക്കോട് സബ്ജയിലില് പീഡനക്കേസിലെ പ്രതി തൂങ്ങി മരിച്ചു. കുറ്റിയില്താഴം കരിമ്പൊയിലില് ബീരാന്കോയ (59) ആണ് തൂങ്ങി മരിച്ചത്. ബുധനാഴ്ച പുലര്ച്ചെ രണ്ടിനായിരുന്നു സംഭവം. ജയിലിലെ സെല്ലുകള് പരിശോധന നടത്തുന്നതിനിടെ ജയില് ജീവനക്കാരാണ് സംഭവം കണ്ടത്. ഉടന് മെഡിക്കല്കോളജില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പന്തീരാങ്കാവ് പൊലീസ് രജിസ്റ്റര് ചെയ്ത കേസില് പിടിയിലായ ബീരാന്കോയയെ ഞായറാഴ്ചയാണ് കോടതി റിമാന്ഡ് ചെയ്തത്. കോവിഡ് പരിശോധനയില് നെഗറ്റീവായതിനെ തുടര്ന്ന് മറ്റുതടവുകാര്ക്കൊപ്പമായിരുന്നു താമസിപ്പിച്ചത്. ബീരാന്കോയയുടെ പെരുമാറ്റത്തില് അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ലെന്ന് ജയിലധികൃതര് അറിയിച്ചു.

സഹതടവുകാരെല്ലാം ഉറങ്ങിയ സമയത്ത് തോര്ത്ത്ഉപയോഗിച്ച് സെല്ലിന്റെ ജനലിലെ കമ്പിയില് തൂങ്ങുകയായിരുന്നുവെന്ന് ജയലധിതൃര് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കസബ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില് ജയില് വകുപ്പും അന്വേഷണം നടത്തും.



from Kerala || Deshabhimani ​Online ​News https://ift.tt/3nihWom
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages