സുരക്ഷാവീഴ്ച്ച: മേപ്പാടിയിലെ റിസോര്‍ട്ട് അടച്ചുപൂട്ടും; മറ്റിടങ്ങളിലും പരിശോധന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 24, 2021

സുരക്ഷാവീഴ്ച്ച: മേപ്പാടിയിലെ റിസോര്‍ട്ട് അടച്ചുപൂട്ടും; മറ്റിടങ്ങളിലും പരിശോധന

കല്പ്പറ്റ > മേപ്പാടി എളമ്പിലേരിയില് യുവതിയെ കാട്ടാന ചവിട്ടൊന്ന സംഭവത്തില് റിസോര്ട്ട് അടച്ചുപൂട്ടാന് കളക്ടറുടെ നിര്ദേശം. യുവതിയും സംഘവും താമസിച്ചിരുന്ന റെയിന് ഫോറസ്റ്റ് റിസോര്ട്ടില് മതിയായ സുരക്ഷാ ക്രമീകരണങ്ങളുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. സംഭവ സ്ഥലം സന്ദര്ശിച്ച ശേഷം വയനാട് കലക്ടര് അദീല അബ്ദുല്ലയാണ് നടപടിക്ക് ഉത്തരവിട്ടത്.

റിസോര്ട്ടിന് ലൈസന്സ് ഉണ്ടായിരുന്നില്ലെന്ന് പഞ്ചായത്ത് അധികാരികള് അറിയിച്ചു. വിനോദസഞ്ചാരികള്ക്കായി തയ്യാറാക്കിയ ടെന്റുകള്ക്ക് സമീപമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ല. ഉരുള്പൊട്ടല് സാധ്യതയുള്ള പ്രദേശവുമാണ് ഇത്. ജില്ലയിലെ സമാന റിസോര്ട്ടുകളിലും പരിശോധന നടത്തും. പഞ്ചായത്ത്, വനംവകുപ്പ് അധികാരികളുമായി ചേര്ന്ന് സുരക്ഷാ നടപടികള് കൈക്കൊള്ളുമെന്നും ടെന്റ് കെട്ടിയുള്ള റിസോര്ട്ടിന്റെ പ്രവര്ത്തനം ദുരന്തനിവാരണ അതോറിറ്റി പരിശോധിക്കുമെന്നു കളക്ടര് പറഞ്ഞു.

റെയിന് ഫോറസ്റ്റ് റിസോര്ട്ടിന്റെ ടെന്റില് താമസിക്കുകയായിരുന്ന കണ്ണൂര് സ്വദേശിനി ഷഹാന സത്താര് (26) ആണ് ശനിയാഴ്ച്ച രാത്രി കൊല്ലപ്പെട്ടത്. മേപ്പാടി എലിമ്പിലേരിയില് വനാതിര്ത്തിയിലെ റിസോര്ട്ട് കോമ്പൗണ്ടില് ടെന്റടിച്ച് താമസിക്കുകയായിരുന്നു ചേലേരിയില്നിന്നെത്തിയ സംഘം. ഭക്ഷണത്തിന് ശേഷം പുറത്തിറങ്ങിയപ്പോള് കാട്ടാന ആക്രമിക്കുകയായിരുന്നു. കൂടെയുള്ളവര് ഓടിരക്ഷപ്പെട്ടപ്പോള് ഷഹാനയെ കാട്ടാന ചവിട്ടുകയായിരുന്നു. ഉടന് മേപ്പാടി വിംസ് മെഡിക്കല് കോളേജാശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഷഹാനയുടെ മതൃദേഹം ഫോറന്സിക് പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.



from Kerala || Deshabhimani ​Online ​News https://ift.tt/3c7PQu2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages