കോഴിക്കോട് > കോണ്ഗ്രസിലെ പുന:സംഘടനയെക്കുറിച്ച് അറിയില്ലെന്ന് കെ മുരളീധരന് എംപി. തനിക്ക് ഒരു പദവിയും വേണ്ട. കെപിസിസി പ്രസിഡണ്ടാവാന് താനില്ല. ഉത്തരവാദിത്തം ഒറ്റക്ക് ഏറ്റെടുക്കില്ല.ജയപരാജയങ്ങളുടെ ഉത്തരവാദിത്തം നേതൃത്വത്തിനാണ്.
കൂട്ടുത്തരവാദിത്തമാണ് വേണ്ടത്. എക്സ് മാറി വൈ വന്നത് കൊണ്ട് കാര്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പില് വടകരക്ക് പുറത്ത് പ്രചരണത്തിനുണ്ടാകില്ല. ആര്എംപി ബന്ധം തദ്ദേശ തെരഞ്ഞെടുപ്പില് ഗുണം ചെയ്തു. എന്നാല് വടകര സീറ്റില് എന്ത് ചെയ്യണമെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2KltGc4
via IFTTT
No comments:
Post a Comment