തിരുവനന്തപുരം> സ്പീക്കർ പി ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷ പ്രമേയം ഇന്ന് നിയമസഭ ചർച്ച ചെയ്യും. സ്വർണക്കടത്തിലും ഡോളർ കടത്തിലും ബന്ധമുണ്ടെന്ന ആരോപിച്ചാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്.
അതേസമയം തനിക്കെതിരായ ആക്ഷേപങ്ങൾക്ക് ഇന്ന് സഭയിൽ മറുപടി പറയുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആവശ്യം യുക്തിക്ക് നിരക്കാത്തതാണ്. പ്രമേയം അവതരിപ്പിക്കും മുന്നേ തന്നോട് ചോദിക്കാമായിരുന്നുവെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. ജനാധിപത്യത്തിന്റെ മധുരം വിയോജിപ്പിനുള്ള അവസരമാണ്. അതാണ് പ്രതിപക്ഷത്തിന് നൽകുന്നത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.
ചർച്ച നടക്കുമ്പോൾ ഡെപ്യൂട്ടി സ്പീക്കർ ആകും സഭ നിയന്ത്രിക്കുക. ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ പ്രസംഗത്തിന് ശേഷം സ്പീക്കർ മറുപടി നൽകും.
from Kerala || Deshabhimani Online News https://ift.tt/39U7grh
via IFTTT
No comments:
Post a Comment