കേരളത്തിന് 4.35 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍; 1100 ഡോസ് മാഹിക്ക് നല്‍കണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 11, 2021

കേരളത്തിന് 4.35 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍; 1100 ഡോസ് മാഹിക്ക് നല്‍കണം

തിരുവനന്തപുരം > കേരളത്തിന് ആദ്യഘട്ടത്തില് 4.35 ലക്ഷം ഡോസ് വാക്സിന് ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചു. ഇതില് 1100 ഡോസ് വാക്സില് മാഹിക്ക് നല്കണം. സംസ്ഥാനത്ത് ആദ്യഘട്ടത്തില് 3,59,549 ആരോഗ്യ പ്രവര്ത്തകര്ക്കാണ് വാക്സിന് നല്കുന്നത്. എന്നാല് ഇതില് കൂടുതല് വാക്സിന് കേരളത്തില് എത്തുമെങ്കിലും അത് കേന്ദ്ര സര്ക്കാരിന്റെ നിയന്ത്രണത്തിലുള്ള ശ്രീചിത്ര, ഇഎസ്ഐ തുടങ്ങിയ ആശുപത്രികളിലേക്കാണ്.

രാജ്യത്തെ 16 കേന്ദ്രങ്ങളിലേക്ക് വാക്സിന് എത്തിക്കാന് പൂണെ സിറം ഇന്സ്റ്റിറ്റിയുട്ടില്നിന്ന് വാക്സിനുകളുമായി ശീതീകരിച്ച ട്രക്കുകളില് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. ഡല്ഹി, ചെന്നൈ, ബംഗളൂരു, ഗുവാഹത്തി ഉള്പ്പെടെ 13 കേന്ദ്രങ്ങളിലാണ് ആദ്യ ദിനം വാക്സിന് എത്തുക. കേരളത്തില് ബുധനാഴ്ച വാക്സിന് ലഭ്യമായേക്കും. എന്നാല് ഇത് സംബന്ധിച്ച അറിയിച്ച് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ടോടെ വാക്സിന് എപ്പോഴെത്തുമെന്നതു സംബന്ധിച്ച വിവരം ലഭ്യമായേക്കും.

കോവിഷീല്ഡ് വാക്സിന്റെ ലോഡുകളാണ് പുണെ സിറം ഇന്സ്റ്റിറ്റ്യൂട്ടില് നിന്ന് ചൊവ്വാഴ്ച പുലര്ച്ചെ പുറപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്ക്കാര് പുണെ സിറം ഇന്സ്റ്റിറ്റ്യൂട്ടുമായി കേന്ദ്രസര്ക്കാര് കരാറുണ്ടാക്കിയത്. ഒരു വാക്സിന് 210 രൂപ എന്ന നിരക്കില് 1.1 കോടി ഡോസ് വാക്സിന് നല്കാനാണ് കരാര്.

ജനുവരി 16 മുതലാണ് രാജ്യത്ത് കോവിഡ് വാക്സിന് കുത്തിവെയ്പ്പ് ആരംഭിക്കുന്നത്. തുടക്കത്തില് 30 കോടി പേര്ക്ക് വാക്സിന് നല്കാനാണ് കേന്ദ്ര സര്ക്കാര് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില് മൂന്ന് കോടി കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്ത്തകര്ക്കാണ് വാക്സിന് നല്കുക.

കേരളത്തില് വാക്സിന് വിതരണത്തിന് വന് രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 133 കേന്ദ്രങ്ങളിലാണ് ആദ്യ ദിനം വാക്സിന് വിതരണം. കോവിഡ് വാസ്കിനേഷനുള്ള 14 ലക്ഷം ഓട്ടോ ഡിസേബിള് ഡിസ്പോസബിള് സിറിഞ്ചുകള് സംസ്ഥാനത്ത് നേരത്തെ എത്തിച്ചിരുന്നു. ലാര്ജ് ഐഎല്ആര് 20, വാസ്കിന് കാരിയര് 1800, കോള്ഡ് ബോക്സ് വലുത് 50, കോള്ഡ് ബോക്സ് ചെറുത് 50, ഐസ് പായ്ക്ക് 12,000 എന്നിവയും സംഭരിച്ച് ഡ്രൈ റണ്ണും നടത്തി കേരളം എല്ലാ ഒരുക്കങ്ങളും പൂര്ത്തിയാക്കിയിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/39heDbK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages