കണ്ണൂര്> കരിവെള്ളൂർ- പെരളം പഞ്ചായത്തിൽ എൽ ഡി എഫിന് എതിരാളികളില്ല. പ്രസിഡൻ്റായി എം വി ലേജുവിനെയും വൈസ് പ്രസിഡൻ്റായി ടി ഗോപാലനെയും തെരഞ്ഞെടുത്തു.
ഏ വി കുഞ്ഞമ്പുവിൻ്റെ മകൻ ജയദേവൻ കരിവെള്ളൂരിൻ്റെ ഭാര്യയാണ് ലേജു. സിപിഐ എം കോളിയാടൻ നഗർ ബ്രാഞ്ച് അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയഷൻ കരിവെള്ളൂർ സൗത്ത് വില്ലേജ് ജോ. സെക്രട്ടറിയുമാണ്. പത്താം വാർഡായ തെക്കെ മണക്കാട് നിന്നും 880 വോട്ടുകൾക്കാണ് കോൺഗ്രസിലെ കെ വി ഗീതയെ പരാജയപ്പെടുത്തിയത്.
വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ടി ഗോപാലൻ സിപിഐ എം പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗവും കെഎസ്കെടിയു ജില്ല കമ്മിറ്റിയംഗവും പയ്യന്നൂർ ഏരിയ പ്രസിഡൻ്റുമാണ്. ആറാം വാർഡ് വെരീക്കരയിൽ നിന്നും 655 വോട്ടുകൾക്കാണ് കോൺഗ്രസിലെ പി ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്.
from Kerala || Deshabhimani Online News https://ift.tt/2KKRvKF
via IFTTT
No comments:
Post a Comment