തിരുവനന്തപുരം> തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിറകെ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസിൽ കലാപം . രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് ചേരാനിരിക്കെ കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ നേതാക്കളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഡിസിസി പിരിച്ചുവിടണമെന്നും സീറ്റ് കച്ചവടക്കാരെയും ഒറ്റുകാരെയും പുറത്താക്കണമെന്നുമാണ് പോസ്റ്ററുകളിൽ പറയുന്നത്. നേതൃത്വത്തെ വിമർശിച്ച് തിരുവനന്തപുരത്ത് പലയിടത്തും ഇത്തരം പോസ്റ്ററുണ്ട്.
മുൻമന്ത്രി വി എസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവർക്കെതിരെയാണ് കടുത്ത പ്രതിഷേധം
.jpg)
നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ എംപിയും പ്രതികരിച്ചു. തിരുവനന്തപുരത്തെ ബിജെപിയുടെ വളർച്ച കോൺഗ്രസിന്റെ വലിയ വീഴ്ചയാണ്. ആജ്ഞ ശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം കെ പി സി സിക്കുണ്ട്. പാർടിതലത്തിൽ അഴിച്ചുപണിക്ക് ഹൈക്കമാന്റ് തന്നെ നേരിട്ട് ഇടപെടണമെന്നും സുധാകരൻ പറഞ്ഞിരുന്നു.
from Kerala || Deshabhimani Online News https://ift.tt/3mrWKMf
via IFTTT
No comments:
Post a Comment