
ചെന്നൈ 100 ഫീറ്റ് റോഡിൽ ബസ് കാത്ത് നിന്ന സ്ത്രീയെ കയറിപിടിച്ച പോലീസുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. ഇയാള്‍ മദ്യ ലഹരിയില്‍ ആയിരുന്നു. വടപളനി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനാണ് നാട്ടുകാരുടെ തല്ല് കിട്ടിയത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതി 100 ഫീറ്റ് റോഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന സമയത്തു അവിടെയെത്തിയ പടപളനി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രാജു യുവതിയോടു ബൈക്കില്‍ കയറാന്‍ ആവശ്യപെട്ടു. യുവതി വിസമ്മതിച്ചതോടെ കയറിപിടിച്ചു. തുടര്‍ന്നായിരുന്നു നാട്ടുകാര്‍ രാജുവിനെ തല്ലിച്ചതച്ചത്.
സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാരെത്തിയാണു രാജുവിനെ ആശുപത്രിയിലേക്കു മാറ്റിയത്. കൃത്യവിലോപത്തിനും സ്ത്രീയെ അപമാനിച്ചതിനും കേസെടുത്തതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
from ഇ വാർത്ത | evartha https://ift.tt/2VX3Ey9
via IFTTT
No comments:
Post a Comment