കൊല്ലം> തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കൊല്ലം ഡിസിസി പ്രസിഡന്റെ ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റര് പ്രതിഷേധം. ബിന്ദു കൃഷ്ണ ബിജെപിയുടെ ഏജന്റ് ആണെന്നും ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കി പാര്ട്ടിയെ രക്ഷിക്കണമെന്നുമാണ് ആവശ്യം. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പതിച്ചിട്ടുള്ളത്.
ബിന്ദുകൃഷ്ണ ബിജെപിയുടെ ഏജന്റാണ്, പേയ്മെന്റ് റാണിയായ ബിന്ദുകൃഷ്ണ കോണ്ഗ്രസിന്റെ ശത്രുവാണെന്നും പാര്ട്ടിയില് നിന്ന് പുറത്താക്കണമെന്നും പോസ്റ്ററില് ആവശ്യപ്പെടുന്നു. കൊല്ലം ഡിസിസി ഓഫീസിനും ആർഎസ്പി ഓഫീസിനും മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില് കൊല്ലത്ത് കോണ്ഗ്രസ് കനത്ത തിരിച്ചടി നേരിട്ടിരുന്നു.
from Kerala || Deshabhimani Online News https://ift.tt/3nAeaHF
via IFTTT
No comments:
Post a Comment