കെ എം ഷാജിയുടെ ഭൂമിയിടപാട്: എം കെ മുനീറിന്റെ ഭാര്യയെ ഇഡി ചോദ്യംചെയ്‌തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 8, 2020

കെ എം ഷാജിയുടെ ഭൂമിയിടപാട്: എം കെ മുനീറിന്റെ ഭാര്യയെ ഇഡി ചോദ്യംചെയ്‌തു

കോഴിക്കോട് > മുസ്ലിംലീഗ് നേതാവ് എം കെ മുനീറിന്റെ ഭാര്യ നഫീസയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. കോഴിക്കോട്ടെ എൻഫോഴ്സ്മെന്റ് ഓഫീസിൽ ചൊവ്വാഴ്ച രാവിലെ തുടങ്ങിയ ചോദ്യംചെയ്യൽ രാത്രിയാണ് അവസാനിച്ചത്. മുനീറും ഇഡി ഓഫീസിലെത്തിയിരുന്നു.

ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയോടൊപ്പം കോഴിക്കോട്ട് മാലൂർക്കുന്നിൽ ഭൂമി വാങ്ങിയത് നഫീസയും ചേർന്നാണെന്നുള്ള പരാതി ഇഡി അന്വേഷിച്ചിരുന്നു. ഇതേപ്പറ്റി ചോദിക്കാനാണ് വിളിപ്പിച്ചതെന്നറിയുന്നു. മുനീറിനെയും അടുത്ത ദിവസം ചോദ്യംചെയ്യുമെന്നാണ് സൂചന.

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരായ ഇഡി അന്വേഷണത്തിനിടെയാണ് എം കെ മുനീർ എംഎൽഎയുടെ പങ്കും ഉയർന്നത്. ഐഎൻഎൽ നേതാവ് എൻ കെ അബ്ദുൾ അസീസാണ് പരാതിനൽകിയത്. സ്ഥലം രജിസ്റ്റർചെയ്തത് ഷാജിയുടെ ഭാര്യ ആശയുടെയും മുനീറിന്റെ ഭാര്യ നഫീസയുടെയും പേരിലാണ്. 92 സെന്റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപക്കാണ്. എന്നാൽ ആധാരത്തിൽ കാണിച്ചത് 37 ലക്ഷം രൂപ. രജിസ്ട്രേഷൻ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങൾ വെട്ടിച്ചെന്നാണ് പരാതിയിലുള്ളത്.

കെ എം ഷാജിയെ രണ്ടുതവണ ഇഡി ചോദ്യംചെയ്തിരുന്നു. ഇതേ കേസിൽ നേരത്തെ മുസ്ലിംലീഗ് നേതാവ് ടി ടി ഇസ്മയിലിനെയും ഇഡി ചോദ്യംചെയ്യുകയുണ്ടായി.



from Kerala || Deshabhimani ​Online ​News https://ift.tt/33WaOqL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages