ക്രിസ്മസിന് പൈസ എടുക്കാൻ എ.ടി.എമ്മിലെത്തിയ അടക്കാ രാജു അക്കൗണ്ടിലെ ലക്ഷങ്ങൾ കണ്ട് ഞെട്ടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 27, 2020

ക്രിസ്മസിന് പൈസ എടുക്കാൻ എ.ടി.എമ്മിലെത്തിയ അടക്കാ രാജു അക്കൗണ്ടിലെ ലക്ഷങ്ങൾ കണ്ട് ഞെട്ടി

സിസ്റ്റര്‍ അഭയയ കൊല കേസില്‍ ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം ശിക്ഷയ്ക്ക് വഴിയൊരുക്കിയ മൊഴി നൽകിയ അടയ്ക്കാ രാജുവിന് നാട്ടുകാരുടെ വക ‘സ്‌നേഹ സംഭാവന’. ലക്ഷങ്ങളാണ് രാജുവിന്റെ അക്കൗണ്ടിലേക്ക് ഒഴുകുന്നത്. കഴിഞ്ഞ ദിവസം വരെ 15 ലക്ഷത്തോളം രൂപയാണ് രാജുവിന്റെ അക്കൗണ്ടില്‍ എത്തിയത്. .

വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചു പോയ രണ്ടു പെണ്‍മക്കള്‍ പത്ര വാര്‍ത്തയെ തുടര്‍ന്നു വീട്ടിലെത്തിയതോടെ നാട്ടിലെ താരമായി ഫുള്‍ ഹാപ്പിയിലാണ് രാജു.ക്രിസ്മസ് ആഘോഷത്തിന് അക്കൗണ്ടിലുള്ള ചെറിയ തുക പിന്‍വലിക്കാന്‍ എ.ടി.എമ്മിലെത്തിയ രാജു ലക്ഷങ്ങള്‍ അക്കൗണ്ടില്‍ വന്നത് കണ്ട് അന്തംവിട്ടു

അഭയയെ കൊന്നുവെന്ന് ഏറ്റാല്‍ രണ്ടു ലക്ഷം രൂപയ്ക്കു പുറമേ വീടും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടും രാജു വഴങ്ങിയിരുന്നില്ല. ഇന്നും രണ്ടു സെന്റ് വീട്ടില്‍ ബുദ്ധിമുട്ടി തന്നെയാണ് രാജു കഴിയുന്നത്. രാജുവിന്റെ വാര്‍ത്തക്കൊപ്പം മാദ്ധ്യമങ്ങള്‍ ബാങ്ക് അക്കൗണ്ട് നമ്പരും കൊടുത്തിരുന്നു.

‘എനിക്ക് കാശൊന്നും വേണ്ട ആ കുഞ്ഞിന് നീതി കിട്ടിയല്ലോ. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടല്ലോ. അതിന് കാരണക്കാരനായതിന്റെ സന്തോഷം മതി ‘ എന്നാണ് രാജു ഇപ്പോഴും പറയുന്നത്.



from ഇ വാർത്ത | evartha https://ift.tt/3mOSdmZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages