
ഇത് വരെ കൊറോണ വൈറസ് സാന്നിധ്യമില്ലാതിരുന്ന ഒരേയൊരു ഭൂഖണ്ഡമായ അന്റാര്‍ട്ടിക്കയിലും കോവിഡ് 19 സ്ഥിരീകരിച്ചു. ചിലിയന്‍ റിസെര്‍ച്ച് ബേസിലെ 36-പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 26 പേര് ചിലിയന്‍ സൈനികരും 10 പേര് അറ്റകുറ്റപണികള്‍ ചെയ്യുന്ന തൊഴിലാളുകളുമാണ്.
ജനറൽ ബെർണാഡോ ഓഹിഗ്ഗിൻസ് ബെയ്സിൽ രോഗം സ്ഥിരീകരിച്ച 36 പേരെയും ചിലിയിലെ പന്ത അരേനാസ് നഗരത്തിലേക്ക് മാറ്റി. ഇവരെ നിരീക്ഷണത്തിലാക്കിയതായും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. അന്റാർട്ടിക്കയിലെ 13 ചിലിയൻ കേന്ദ്രങ്ങളിലൊന്നാണ് ജനറൽ ബെർണാഡോ ഓഹിഗ്ഗിൻസ്.
കോവിഡ് സ്ഥിരീകരിച്ചതോടെ പ്രധാന ഗവേഷണ പദ്ധതികളെല്ലാം നിർത്തിവെച്ചു. ലോകമെമ്പാടുമുള്ള നിരവധി ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങൾ തടസപ്പെട്ടു. വൻ സാമ്പത്തിക നഷ്ടമാണ് ഇതോടെ നേരിടേണ്ടിവരിക. ഭൂഖണ്ഡത്തില്‍ സ്ഥിരതാമസക്കാര്‍ ആരുമില്ലെങ്കിലും 1000 ഗവേഷകരും മറ്റു സന്ദര്‍ശകരും ഇവിടെ താമസിച്ചുവരുന്നതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നു.
from ഇ വാർത്ത | evartha https://ift.tt/3he7Umt
via IFTTT
No comments:
Post a Comment