ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ അനുമതി; സമരത്തിന് തുടക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 10, 2020

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ അനുമതി; സമരത്തിന് തുടക്കം

തിരുവനന്തപുരം> സങ്കരവൈദ്യം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്ക്കാര് നയത്തിനെതിരെ സംസ്ഥാനത്തെ ഡോക്ടര്മാര് ആഹ്വാനം ചെയ്ത പണിമുടക്കിന് തുടക്കമായി. രാവിലെ ആറ് മുതല് വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.

പണിമുടക്കുന്ന ഡോക്ടര്മാര് രാവിലെ രാജ്ഭവന് മുന്നില് ധര്ണ നടത്തും. ജൂനിയര് ഡോക്ടര്മാരും സമരരംഗത്തുണ്ടാകും. സര്ക്കാര്, സ്വകാര്യ ആശുപത്രികളില് കോവിഡ് ചികിത്സയും അത്യാഹിത വിഭാഗവും പ്രവര്ത്തിക്കും. മെഡിക്കല് കോളേജ് അധ്യാപകര് ഒ പി ബഹിഷ്കരിക്കും

മോഡേണ് മെഡിസിന് ഡോക്ടര്മാര് ചെയ്യുന്ന 58 തരം സര്ജറികള് നിര്ദിഷ്ട യോഗ്യതകളുള്ള ആയുര്വേദ ഡോക്ടര്മാര്ക്കും ചെയ്യാമെന്ന സെന്ട്രല് കൗണ്സില് ഓഫ് ഇന്ത്യന് മെഡിസിന്റെ തീരുമാനത്തിനെതിരായാണ് പ്രതിഷേധം. മെഡിക്കല് കൗണ്സില് ഓഫ് ഇന്ത്യ പിരിച്ചുവിട്ട് മെഡിക്കല് കമീഷന് രൂപീകരിച്ചതിന്റെയും വിവാദമായ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാന് ശ്രമിക്കുന്നതിന്റെയും തുടര്ച്ചയായാണ് പുതിയ തീരുമാനമെന്നും ഐഎംഎ ഭാരവാഹികള് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3401Sk6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages