‘‘കൊച്ചി പഴയ കൊച്ചിതന്നെ, എന്നാൽ പുനലൂർ പഴയ പുനലൂരല്ല’’.. കോർപ്പറേഷന്റെ തൊലിയുരിച്ച്‌ എം എ നിഷാദിന്റെ ഹ്രസ്വചിത്രം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 5, 2020

‘‘കൊച്ചി പഴയ കൊച്ചിതന്നെ, എന്നാൽ പുനലൂർ പഴയ പുനലൂരല്ല’’.. കോർപ്പറേഷന്റെ തൊലിയുരിച്ച്‌ എം എ നിഷാദിന്റെ ഹ്രസ്വചിത്രം

കൊച്ചി> ഒരു ജനനസർട്ടിഫിക്കറ്റിനായി കൊച്ചി നഗരസഭാ ആസ്ഥാനത്ത് കയറിയിറങ്ങി വിയർത്ത പുനലൂരുകാരന്റെ ഹ്രസ്വചിത്രം സാമൂഹ്യമാധ്യമങ്ങളിൽ തകർത്തോടുന്നു. ചലച്ചിത്രകാരൻ എം എ നിഷാദാണ് രണ്ടരമിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ സംവിധായകനും നായകനും.

കൊച്ചി പഴയ കൊച്ചിതന്നെ, എന്നാൽ പുനലൂർ പഴയ പുനലൂരല്ല എന്ന പഞ്ച് ഡയലോഗാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.
പുനലൂർ നഗരസഭയിൽ ഉൾപ്പെടെ നടപ്പായ ഇ–-ഗവേണൻസിനെക്കുറിച്ചാണ് നായകൻ പറയുന്നത്. കൊച്ചി വലിയ മെട്രോ സിറ്റിയാണെന്നൊക്കെ പറഞ്ഞിട്ടെന്താ കാര്യം. ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. 11 വർഷം പിന്നിട്ടിട്ടും കൊച്ചി നഗരസഭയിൽ നടപ്പാകാത്ത ഇ–-ഗവേണൻസ് പദ്ധതിയെക്കുറിച്ചാണിത് പറയുന്നത്.

നഗരസഭാ ആസ്ഥാനത്ത് ജനനസർട്ടിഫിക്കറ്റ് വാങ്ങാൻ കയറിയിറങ്ങുന്നയാളാണ് നായകൻ. കാര്യം നടക്കാത്തതിന്റെ നൈരാശ്യം വഴിയോരത്തെ ചായക്കടക്കാരനോട് പറയുന്നു. ഇവിടത്തെ കാര്യം ഇങ്ങനെയാണ് സാറെ എന്ന് ചായക്കടക്കാരൻ. അപ്പോഴാണ് പുനലൂരിൽനിന്ന് വന്ന് കൊച്ചിയിൽ താമസിക്കുന്ന നായകൻ ബിഗ് ബിയിലെ പഞ്ച് ഡയലോഗ് കാച്ചുന്നത്.

പത്തോളം സിനിമകളുടെ സംവിധായകനായ എം എ നിഷാദ് പുനലൂരുകാരനാണ്. ദീർഘകാലമായി കൊച്ചിയിലെ താമസക്കാരനും. ഫെയ്സ്ബുക് പേജിലിട്ട ചിത്രം നൂറുകണക്കിനാളുകൾ പങ്കിട്ടുകഴിഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/36JSDWY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages