
ഭൂമി പോക്കുവരവു ചെയ്യാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെ എളംകുളം വില്ലേജ് ഓഫിസർ സജേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പരാതിക്കാരന്റെ 4 സെനറ്റ് ഭൂമി പോക്കുവരവിനാണ് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരൻ നൽകിയ വിവരമനുസരിച്ചെത്തിയ വിജിലൻസ് സംഘം തിങ്കളാഴ്ച വൈകിട്ട് 6ന് മണിയോടെ വില്ലേജോഫീസർ സജേഷിനെ പിടികൂടുകയായിരുന്നു.
വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിൽ സിഐമാരായ ആർ.മധു, മനു, എസ്ഐമാരായ സണ്ണി, അൻസാർ, ജയപ്രകാശ്, മാർട്ടിൻ, സിപിഒ നിസാർ എന്നിവരടങ്ങിയ സംഘമാണു വില്ലേജ് ഓഫിസറെ അറസ്റ്റ് ചെയ്തത്.
from ഇ വാർത്ത | evartha https://ift.tt/2WhRJuK
via IFTTT
No comments:
Post a Comment