സൂഫിയും സുജാതയും സംവിധാനം ചെയ്ത ഷാനവാസ് നരണിപ്പുഴ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 22, 2020

സൂഫിയും സുജാതയും സംവിധാനം ചെയ്ത ഷാനവാസ് നരണിപ്പുഴ അന്തരിച്ചു

sufiyum sujatayum director naranipuzha shanavas

ചലച്ചിത്ര സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഓടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായ “സൂഫിയും സുജാതയു”മാണ് ഷാനവാസിനെ പ്രശസ്തിയിലേക്കുയർത്തിയത്.

മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്റെ സ്വദേശം. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയായിരുന്നു ഷാനവാസ്. 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു. ജാതിവർഗ വിവേചനങ്ങൾ ചർച്ച ചെയ്യുന്ന ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിൻ്റെ സംവിധാനവും തിരക്കഥാ രചനയും ഷാനവാസ് തന്നെയായിരുന്നു നിർവ്വഹിച്ചത്. അതിഥി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹൻ, സിദ്ധിഖ് എന്നിവരായിരുന്നു മറ്റ് താരങ്ങൾ.

Content: Sufiyum Sujatayum movie director Shanavas Naranipuzha dies of cardiac arrest



from ഇ വാർത്ത | evartha https://ift.tt/34FehKD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages