തിരുവനന്തപുരം> ബുറേവി ചുഴലിക്കാറ്റിന്റെ ആശങ്കയിൽ പിഎസ്സി ഗ്രാമവികനസന വകുപ്പിൽ ലക്ചർ ഗ്രേഡ് 1 റുറൽ എഞ്ചിനിയറിങ് (കാറ്റഗറി നമ്പർ 68/15) തസ്തികയിലേക്ക് വെള്ളിയാഴ്ച നടത്താനിരുന്ന ഒഎംആർ പരീക്ഷ മാറ്റി. പുതുക്കിയ തിയതിയും സമയവും പിന്നീട് അറിയിക്കും. വെള്ളിയാഴ്ച നടത്താനിരുന്ന അഭിമുഖങ്ങളും മാറ്റി.
കേരള, എം ജി പരീക്ഷകൾ മാറ്റി
കേരള സർവകലാശാലയും മഹാത്മാഗാന്ധി സർവകാലാശാലയും വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർമാർ അറിയിച്ചു. പുതുക്കിയ തിയതി പീന്നീട് അറിയിക്കും.
വ്യാഴാഴ്ച ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിൽ സംസ്ഥാനത്തെ തയ്യാറെടുപ്പുകൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്സിക്യൂട്ടീവ് ചേർന്ന് വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി. കര, വ്യോമ, തീരസംരക്ഷണ സേനകൾ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണ്. വിവിധ സൈനിക ഉദ്യോഗസ്ഥരുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തി.
from Kerala || Deshabhimani Online News https://ift.tt/33J9s2y
via IFTTT
No comments:
Post a Comment