കണ്ണൂര്‍> ആന്തൂര്‍ നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ പി മുകുന്ദന്(സിപിഐ എം) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗമാണ് പി മുകുന്ദന്. നഗരസഭയിലെ ആകെയുള്ള 28 സീറ്റുകളും എല്‍ഡിഎഫാണ് നേടിയത്.
പയ്യന്നൂര്‍ നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ കെ വി ലളിത(സിപിഐഎം) തെരഞ്ഞെടുക്കപ്പെട്ടു.യുഡിഎഫിലെ അത്തായി പത്മിനിയെ(കോണ്‍ഗ്രസ്) 28 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കെ വി ലളിതക്ക് 35 വോട്ടും പത്മിനിക്ക് ഏഴ് വോട്ടും ലഭിച്ചു. സിപിഐ എം ഏരിയ അമ്മിറ്റിയംഗമായ കെ വി ലളിത രണ്ടാം തവണയാണ് ചെയര്‍മാനാവുന്നത്.
ആകെ 42 പേരാണ് വോട്ട്ചെയ്തത്. ലീഗ് വിമതന് എം ബഷീന് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എത്താന്‍ വൈകിയതിനാല്‍ ലീഗിലെ ഹസീന കാട്ടൂരിന് വോട്ട് ചെയ്യാനായില്ല.
from Kerala || Deshabhimani Online News https://ift.tt/37QQFVh
via IFTTT
No comments:
Post a Comment