തിരുവനന്തപുരം > കോർപറേഷൻ മേയര് സ്ഥാനാർഥി ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് നടൻ മോഹന്ലാല്. ഫോണിലൂടെയാണു മോഹന്ലാല് ആര്യയെ അഭിനന്ദിച്ചത്. തിരുവനന്തപുരം നഗരത്തെ മനോഹരമാക്കുന്നതിനു തന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ലാല് പറഞ്ഞു.
ലാലിന്റെ വീടിന്റെ തൊട്ടടുത്താണ് ആര്യയുടെ വീട്. ‘നമുക്കൊക്കെ ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരം. അതിനെ മനോഹരമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയുമുണ്ടാകും.’– മോഹൻലാൽ പറഞ്ഞു.
വിളിച്ചതിൽ സന്തോഷമുണ്ടെന്നും തനിക്ക് ആകുന്നതെല്ലാം തിരുവനന്തപുരത്തിനായി ചെയ്യുമെന്നും ആര്യ ഉറപ്പു നൽകി.
from Kerala || Deshabhimani Online News https://ift.tt/3nTSZQX
via IFTTT
No comments:
Post a Comment