സഞ്ജു ഇന്ന് ഇറങ്ങുമോ? ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ടി20 ഇന്ന്; അന്തിമ ഇലവനില്‍ സഞ്ജുവോ മനീഷോ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 3, 2020

സഞ്ജു ഇന്ന് ഇറങ്ങുമോ? ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ടി20 ഇന്ന്; അന്തിമ ഇലവനില്‍ സഞ്ജുവോ മനീഷോ

ഇന്ത്യ ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പര ഇന്ന്ആദ്യ മത്സരം. കാൻബറയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.40ന് കളി ആരംഭിക്കും.

ഏകദിന മത്സരത്തിൽ ആദ്യ രണ്ടു കളികൾ തോറ്റു പരമ്പര നഷ്ടമായെങ്കിലും അവസാന മത്സരത്തിൽ വിജയവഴിയിൽ എത്തിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യക്ക്. ബാറ്റ്സ്മാൻമാരെ തുണയ്ക്കുന്ന കാൻബറയിലെ വിക്കറ്റിൽ ഒരിക്കൽക്കൂടി ടോസ് നിർണായകമാവും. ഐപിഎല്ലിലെ മത്സരപരിചയം വിരാട് കോലിക്കും സംഘത്തിനും തുണയാവുമെന്നാണ് പ്രതീക്ഷ.

ഏകദിന പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമില്‍ കളിക്കുമോ എന്ന ആകാംക്ഷയിലാണ് മലയാളികള്‍. ശിഖർ ധവാനൊപ്പം കെ എൽ രാഹുൽ ഓപ്പണറാവും. ഹർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും സ്ഥിരതയോടെ കളിക്കുന്നത് ഇന്ത്യക്ക് ആശ്വാസം. മുഹമ്മദ് ഷമിക്കോ ജസ്പ്രീത് ബുമ്രയ്‌ക്കോ വിശ്രമം നൽകിയാൽ ടി.നടരാജൻ ട്വന്റി 20യിലും അരങ്ങേറ്റം കുറിക്കും. അഞ്ചാം നമ്പറില്‍ മനീഷ് പാണ്ഡെയോ മലയാളി താരം സഞ്ജു സാംസണോ എത്തും. ഓസ്ട്രേലിയക്കെതിരെ കളിച്ച പരിചയസമ്പത്ത് കണക്കിലെടുത്താല്‍ മനീഷിനാണ് കൂടുതല്‍ സാധ്യത. ബൗളിംഗിന് കൂടുതൽ ഊന്നൽ നൽകാനാണ് തീരുമാനമെങ്കിൽ മനീഷ് പാണ്ഡേയ്ക്ക് പകരം വാഷിംഗ്ടൺ സുന്ദർ ടീമിലെത്തും. 

ഐപിഎല്ലിൽ ഒറ്റ സിക്സ് പോലും നേടിയില്ലെങ്കിലും ഗ്ലെൻ മാക്സ്‍വെൽ തകർപ്പൻ ഫോമിൽ തിരിച്ചെത്തിയത് ഓസീസിന് കരുത്താവും. പരുക്കേറ്റ് പുറത്തായ വാർണറിന് പകരം മാത്യു വെയ്ഡ്, ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനൊപ്പം ഓപ്പൺ ചെയ്യാനെത്തും. മധ്യനിരയിലും ബൗളർമാരിലും മാറ്റം ഉറപ്പ്. ശരാശരി 8.56 റൺസ് പിറക്കുന്ന കാൻബറയിൽ ഓസ്ട്രേലിയ അവസാന മത്സരത്തിൽ പാകിസ്ഥാന്റെ 151റൺസ് പിന്തുടർന്ന് ജയിച്ചിരുന്നു. 

ഇരുടീമും 19 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യ 11ലും ഓസീസ് എട്ടിലും ജയിച്ചു. 



from ഇ വാർത്ത | evartha https://ift.tt/2VC24Bu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages