കേരളത്തിൽ 1000 പഞ്ചായത്ത്‌; സുരേഷ്‌ ഗോപിക്ക്‌ കന്യാകുമാരിയിൽനിന്ന്‌ കുറച്ച്‌ പഞ്ചായത്ത്‌ തരട്ടെയെന്ന്‌ ട്രോളന്മാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 12, 2020

കേരളത്തിൽ 1000 പഞ്ചായത്ത്‌; സുരേഷ്‌ ഗോപിക്ക്‌ കന്യാകുമാരിയിൽനിന്ന്‌ കുറച്ച്‌ പഞ്ചായത്ത്‌ തരട്ടെയെന്ന്‌ ട്രോളന്മാർ

കോഴിക്കോട് > ‘നിങ്ങൾ ബിജെപിക്ക് ഭരിക്കാൻ ആയിരം പഞ്ചായത്തുകൾ തരണം’ എന്ന സുരേഷ്ഗോപി എംപിയുടെ വാചകത്തെ ട്രോളാക്കി സോഷ്യൽ മീഡിയ. ‘നിങ്ങൾ ഈ തൃശ്ശൂർ എനിക്ക് തരണം’ എന്ന പ്രസംഗത്തിന് പിന്നാലെയാണ്, ഇന്നലെ കോഴിക്കോട് നടത്തിയ പ്രസംഗത്തിലെ വാചകവും ചർച്ചയാകുന്നത്.

കേരളത്തിൽ 941 ഗ്രാമ പഞ്ചായത്തുകളെ നിലവിൽ ഉള്ളൂ എന്നാണ് ട്രോളൻമാർ ഓർമിപ്പിക്കുന്നത്. ഇക്കാര്യം ഓർമിച്ച് ട്രോളുകളും സജീവമായി. ഇതോടെ ബ്ലോക്ക് പഞ്ചായത്തും, ജില്ലാ പഞ്ചായത്തുമൊക്കെ ചേർത്താണ് സുരേഷ്ഗോപിയുടെ പ്രസംഗം എന്നാണ് ഒരു വിഭാഗം പറയുന്നത്. കന്യാകുമാരിയിൽനിന്ന് കുറച്ച് പഞ്ചായത്ത് എടുത്ത് എണ്ണം കൃത്യമാക്കാമെന്ന് മറ്റുചിലർ.

ബിജെപിയുടെ ഒരു പ്രചാരണ പരിപാടിയിൽ സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിനു പിന്നാലെ ബിജെപി എം.പിയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/3meBEAT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages