കാസർകോട്> ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ എം സി ഖമറുദ്ദീൻ എംഎൽഎക്കുപിന്നാലെ നിക്ഷേപകരെ വഞ്ചിച്ച് മുസ്ലിംലീഗ് നേതൃത്വവും. സംസ്ഥാന നേതൃത്വത്തിന്റെ വാക്ക് തള്ളി ഖമറുദ്ദീൻ വരുത്തിയ ബാധ്യത ഏറ്റെടുക്കാനാവില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.
മധ്യസ്ഥനായി ലീഗ് ചുമതലപ്പെടുത്തിയ കല്ലട്ര മാഹിൻഹാജി, ഖമറുദ്ദിന്റെ ആസ്തിവിവരങ്ങൾ നൽകിയിട്ട് ഒരു മാസത്തിലധികമായെങ്കിലും നേതൃത്വം പ്രതികരിച്ചിട്ടില്ല. എം സി ഖമറുദ്ദീൻ ചെയർമാനും ടി കെ പൂക്കോയതങ്ങൾ എംഡിയുമായ ഫാഷൻ ഗോൾഡിൽ ലീഗിലെ പ്രധാനികളാണ് ഡയറക്ടർമാർ.
എണ്ണൂറോളംപേരിൽനിന്നായി 150 കോടി രൂപയാണ് കാസർകോട് ജില്ലയിലെ ലീഗ് നേതാക്കൾ ജ്വല്ലറിയുടെ മറവിൽ തട്ടിയെടുത്തത്. 96 കോടി രൂപ നിക്ഷേപമായും 50 കോടിയിലധികം രൂപ സ്വർണ സ്കീമുകളിലൂടെയുംവാങ്ങി. പാർടി അണികളും ലീഗനുഭാവ പ്രവാസി സംഘടനാ പ്രവർത്തകരുമാണ് തട്ടിപ്പിനിരയായവരിലേറെയും. ജ്വല്ലറിയുടെയും ഖമറുദ്ദീന്റെയും ആസ്തിവിറ്റ് ആറു മാസത്തിനകം ബാധ്യത തീർക്കുമെന്ന് സംസ്ഥാന നേതൃത്വം മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ജ്വല്ലറി പൂട്ടിയപ്പോൾതന്നെ ഖമറുദ്ദീൻ ആസ്തികൾ വിറ്റു. കമ്പനി നിയമപ്രകാരം രജിസ്റ്റർചെയ്തതിനാൽ ബാക്കി ആസ്തികൾ ഡയറക്ടർമാർക്കോ മധ്യസ്ഥനോ വിൽക്കാനാവില്ല. കമ്പനി രേഖയിലെവിടെയും പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ചതായും കാണിച്ചിട്ടില്ല. എന്നിട്ടും നിക്ഷേപകരുടെ കണ്ണിൽ പൊടിയിടാനാണ് ഖമറുദ്ദീനും ലീഗ് നേതൃത്വവും ഇതുവരെ ശ്രമിച്ചത്. അത് അറിയാതെ നേതൃത്വത്തെ വിശ്വസിച്ച് പൊലീസിൽ പരാതിപ്പെടാതെ കാത്തിരിക്കുകയായിരുന്നു ഭൂരിപക്ഷം നിക്ഷേപകരും. 97 പേരേ പരാതിപ്പെട്ടിരുന്നുള്ളൂ
from Kerala || Deshabhimani Online News https://ift.tt/32dqghh
via IFTTT
No comments:
Post a Comment