തിരുവനന്തപുരം > തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഡിവിഷനുകളിൽ സിപിഐ എം സ്ഥാനാർഥികളായി. ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനിൽ 19 ഇടത്ത് സിപിഐ എം മത്സരിക്കും. സിപിഐ–-4, ജനതാദൾ എസ്–-1 എൽജെഡി–-1, കോൺഗ്രസ് എം–- 1 എന്നിങ്ങനെയാണ് ഘടകകക്ഷികൾ മത്സരിക്കുന്നത്.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ എല്ലാ ജനങ്ങളും രംഗത്തിറങ്ങണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വാർത്താ സമ്മേളനത്തിൽ അഭ്യർഥിച്ചു.
നാടിന്റെ മുന്നേറ്റത്തിന് കരുത്താർന്ന നേതൃത്വമായി എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതികൾ. സംസ്ഥാന സർക്കാർ ജില്ലയിൽ നടത്തിയ വലിയതോതിലുള്ള വികസനപ്രവർത്തനങ്ങളുംകൂടിയായപ്പോൾ നാട്ടിലാകെ വികസനവേലിയേറ്റമുണ്ടായി. യുവത്വത്തിനും കഴിവിനും മുൻതൂക്കം നൽകിയുള്ളതാണ് എൽഡിഎഫ് സ്ഥാനാർഥി പട്ടിക. കഴിഞ്ഞ അഞ്ചുവർഷം നടത്തിയ വികസനമുന്നേറ്റത്തിനും നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ പൂർത്തീകരണത്തിനും കൂടുതൽ വികസനത്തിനും എൽഡിഎഫിനൊപ്പം നാടാകെ ഒന്നിച്ചു നിൽക്കണം–- ആനാവൂർ അഭ്യർഥിച്ചു.
വാർത്താ സമ്മേളനത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി, സിപിഐ ജില്ലാ സെക്രട്ടറി ജി ആർ അനിൽ, അഡ്വ. ഫിറോസ് ലാൽ (ജനതാദൾ എസ്), എം എൻ നായർ (എൽജെഡി), വി പത്മകുമാർ (എൻസിപി), എം എം മാഹീൻ (ഐഎൻഎൽ), പാളയം രാജൻ (കോൺഗ്രസ് എസ്), മലയിൻകീഴ് നന്ദകുമാർ (ജെഎസ്എസ്), എസ് വി സുരേന്ദ്രൻനായർ (കേരള കോൺഗ്രസ് ബി), കവടിയാർ ധർമൻ (കേരള കോൺഗ്രസ് സ്കറിയ വിഭാഗം), സി ആർ സുനു (കേരള കോൺഗ്രസ് എം) എന്നിവർ പങ്കെടുത്തു.
സിപിഐ എം സ്ഥാനാർഥികൾ മത്സരിക്കുന്ന ഡിവിഷനുകൾ, സ്ഥാനാർഥികളുടെ പേര് എന്നീ ക്രമത്തിൽ:
നാവായിക്കുളം: ബേബി സുധ (പള്ളിക്കൽ ലോക്കൽ കമ്മിറ്റി അംഗം)
കിളിമാനൂർ:- എസ് സുനിൽകുമാർ (പികെഎസ് ജില്ലാ പ്രസിഡന്റ്),
വെഞ്ഞാറമൂട് :കെ - ഷീലാകുമാരി (മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡന്റ് )
ആനാട്:- എസ് സുനിത (പനവൂർ സിഡിഎസ് ചെയർപേഴ്സൺ)
പാലോട്:- റീജ ഷെനിൽ ( പെരിങ്ങമ്മല സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ )
ആര്യനാട്: എ മിനി (കുറ്റിച്ചൽ ബ്ലോക്ക് മെമ്പർ)
വെള്ളനാട്: അഡ്വ. രാജ്മോഹൻ (വിളപ്പിൽ ഏരിയാകമ്മിറ്റി അംഗം)
കുന്നത്തുകാൽ: ബിനു കൊല്ലയിൽ (പാറശാല ഏരിയാകമ്മിറ്റി അംഗം)
പാറശാല: വി ആർ സലൂജ ( പാറശാല ബ്ലോക്ക് പ്രസിഡന്റ് )
മര്യാപുരം : സൂര്യ (ഡിവൈഎഫ്ഐ മുൻ ഏരിയാ കമ്മിറ്റി അംഗം)
ബാലരാമപുരം: പി രാജേന്ദ്രകുമാർ ( പാർടി ജില്ലാ കമ്മിറ്റി അംഗം)
മലയിൻകീഴ്: അഡ്വ. ഡി സുരേഷ് കുമാർ (നേമം ഏരിയാ കമ്മിറ്റി അംഗം),
കരകുളം: അഡ്വ. കെ വി ശ്രീകാന്ത് (നെടുമങ്ങാട് ഏരിയാകമ്മിറ്റി അംഗം)
മുദാക്കൽ: വേണുഗോപാലൻ നായർ (പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് )
കണിയാപുരം: ഉനൈസ ബീവി (മഹിളാ അസോസിയേഷൻ മേനംകുളം മേഖലാ സെക്രട്ടറി)
മുരിക്കുംപുഴ: ജലീൽ (മംഗലപുരം ഏരിയാ കമ്മിറ്റി അംഗം)
കിഴുവിലം: ഷൈലജ ബീഗം (ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗം)
ചിറയിൻകീഴ്: ആർ സുബാഷ് (ജില്ലാ കമ്മിറ്റി അംഗം)
മണമ്പൂർ : പ്രിയദർശിനി (ഒറ്റൂർ ലോക്കൽ കമ്മിറ്റി അംഗം)
from Kerala || Deshabhimani Online News https://ift.tt/3l7sTc0
via IFTTT
No comments:
Post a Comment