പാലാരിവട്ടം പാലം അഴിമതി: വി കെ ഇബ്രാഹിംകുഞ്ഞ്‌ അറസ്‌റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 17, 2020

പാലാരിവട്ടം പാലം അഴിമതി: വി കെ ഇബ്രാഹിംകുഞ്ഞ്‌ അറസ്‌റ്റിൽ


കൊച്ചി> പാലാരിവട്ടം പാലം അഴിമതി കേസില് മുന് മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ കഴിയുന്ന ലേക്ഷോർ ആശുപത്രിയിലാണ് അറസറ്റ് രേഖപ്പെടുത്തിയത്. ഡോക്ടർമാരുമായി സംസാരിച്ച ശേഷമാണ് വിജിലൻസ് അറസറ്റ് രേടപ്പെടുത്തിയത്. രാവിലെ പത്തരയോടെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് ചികിത്സതേടി ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ എത്തിയത്.

രാവിലെ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുക്കാൻ വിജിലൻസ് സംഘം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആലുവയിലെ വീട്ടിൽ എത്തിയിരുന്നു. അപ്പോഴാണ് ആശുപത്രിയിലാണെന്ന് അറിയുന്നത്. തുടർന്നാണ് സംഘം ആശുപത്രിയിൽ എത്തിയത്. ആരോഗ്യം സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട് ലഭിച്ചശേഷമാകും മറ്റ് നടപടി ക്രമങ്ങളിലേക്ക് വിജിലൻസ് കടക്കുക.

പാലാരിവട്ടം മേൽപ്പാലം നിർമാണക്കമ്പനിയായ ആർഡിഎസിന് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ നൽകിയത് ഇബ്രാഹിംകുഞ്ഞിന്റെ നിർദേശപ്രകാരമാണെന്ന് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് മൊഴി നൽകിയിരുന്നു. കേസിൽ അഞ്ചാംപ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. ഫെബ്രുവരി അഞ്ചിനാണ് ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത്. കേസിൽ അഞ്ചാംപ്രതിയാണ് ഇബ്രാഹിം കുഞ്ഞ് .

അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെ തുടർന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടിയത് എന്ന് പറയുന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമിച്ച പാലത്തിൽ വിള്ളൽ കണ്ടതോടെയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. അഞ്ചാം പ്രതിയായ അന്നത്തെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ക്രമക്കേട് നടത്തിയതിന് വിജിലൻസിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ്, കരാർ കമ്പനി ആർഡിഎസ് പ്രോജക്ട് എംഡി സുമിത് ഗോയൽ, കിറ്റ്കോ ജനറൽ മാനേജർ ബെന്നിപോൾ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ കേരള (ആർബിഡിസികെ) അസി. ജനറൽ മാനേജർ പി ഡി തങ്കച്ചൻ എന്നിവരും പ്രതികളാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2UzAtAz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages