അറസ്‌റ്റിലായിട്ടും ഖമറുദ്ദിനെതിരെ പൊലീസിനെ സമീപിച്ച്‌ നിക്ഷേപകർ; മൂന്ന്‌ കേസുകൾകൂടി രജിസ്‌റ്റർ ചെയ്‌തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 7, 2020

അറസ്‌റ്റിലായിട്ടും ഖമറുദ്ദിനെതിരെ പൊലീസിനെ സമീപിച്ച്‌ നിക്ഷേപകർ; മൂന്ന്‌ കേസുകൾകൂടി രജിസ്‌റ്റർ ചെയ്‌തു

മഞ്ചേശ്വരം > അറസ്റ്റിലായിട്ടും എം സി ഖമറുദ്ദീൻ എംഎൽഎയ്ക്കെതിരെ തട്ടിപ്പിനിരയായവരുടെ പരാതി തുടരുന്നു. സ്വന്തം ജ്വല്ലറിയിൽ നിക്ഷേപമായി വാങ്ങിയ കോടികൾ തട്ടിയെടുത്ത സംഭവത്തിൽ ഇന്ന് മൂന്ന് കേസുകൾകൂടി രജിസ്റ്റർ ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 117 ആയി.

ശനിയാഴ്ച ജില്ലാ പൊലീസ് ആസ്ഥാനത്ത് നടത്തിയ ചോദ്യംചെയ്യലിനുശേഷം വൈകിട്ട് നാലോടെയാണ് ഖമറുദ്ദീനെ അറസ്റ്റ് ചെയ്തത്. ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത നാല് കേസിൽ 13 കോടി തട്ടിയതിനാണ് പിടിയിലായത്.

കാസർകോട് ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷം കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ (രണ്ട്) ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കാഞ്ഞങ്ങാട് ജില്ലാ ജയിലിലടച്ചു. ഞായറാഴ്ച കോവിഡ് പരിശോധന നടത്തും. വഞ്ചന (ഐപിസി 420), ഗൂഢാലോചന നടത്തി തട്ടിപ്പ് ( 34) വകുപ്പുകളനുസരിച്ചാണ് കുറ്റം ചുമത്തിയത്.

എണ്ണൂറോളം പേരിൽനിന്ന് 150 കോടി രൂപ ജ്വല്ലറിയുടെ പേരിൽ സമാഹരിച്ച് ലാഭവിഹിതമോ നിക്ഷേപമോ തിരികെ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്. മഞ്ചേശ്വരം മണ്ഡലത്തിലെ പ്രതിനിധിയായ ഖമറുദ്ദീൻ മുസ്ലിംലീഗ് ജില്ലാപ്രസിഡന്റായിരിക്കെയാണ് നിക്ഷേപം കൂടുതലും വാങ്ങിയത്.



from Kerala || Deshabhimani ​Online ​News https://ift.tt/3k6HqmR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages