
ഉത്തർപ്രദേശിൽ കാറ് ട്രക്കുമായി കൂട്ടിയിടിച്ച് ആറ് കുട്ടികളുൾപ്പെടെ 14 പേർ മരിച്ചു. പ്രയാഗ്രാജ്-ലഖ്നോ ദേശീയ പാതയിൽ മണിക്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ അർധരാത്രി 11.45 ഓടെയായിരുന്നു അപകടം.
നബാബ്ഗഞ്ചിൽ വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. പതിനാല് പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി.
ഏഴ് മുതൽ 15 വയസുവരെ പ്രായമുള്ള കുട്ടികളാണ് മരിച്ചതെന്ന് പ്രതാപ്ഗ്ര പൊലീസ് സുപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
from ഇ വാർത്ത | evartha https://ift.tt/3pStyB1
via IFTTT
No comments:
Post a Comment