കരുനാഗപള്ളിയിൽ കണ്ടെയ്‌നർ ലോറി പാഞ്ഞുകയറി പത്രവിതരണക്കാരൻ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 26, 2020

കരുനാഗപള്ളിയിൽ കണ്ടെയ്‌നർ ലോറി പാഞ്ഞുകയറി പത്രവിതരണക്കാരൻ മരിച്ചു


കൊല്ലം> കരുനാഗപ്പള്ളിയില് നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി വഴിയരികിലെ കടത്തിണ്ണയിലേക്ക് പാഞ്ഞു കയറി ഒരാള് മരിച്ചു. രണ്ടു പേര്ക്ക് പരുക്കേറ്റു. പത്രവിതരണക്കാരനായ തൊടിയൂര് സ്വദേശി യൂസഫാണ് (60) മരിച്ചത്.

ലോറി വരുന്നത് കണ്ട് കൂടെയുണ്ടായിരുന്ന മറ്റ് പത്ര വിതരണക്കാര് ഓടി രക്ഷപ്പെട്ടെങ്കിലും യൂസഫിന് ഓടാന് സാധിച്ചില്ല. ലോറിക്കടിയില് കുടുങ്ങിയ യൂസഫിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫയര്ഫോഴ്സ് പുറത്തെടുത്തത്. എന്നാല് ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ ലോറി ഡ്രൈവര് ആശുപത്രിയില് ചികിത്സയിലാണ്.

എറണാകുളം ഭാഗത്തു നിന്ന് വരികയായിരുന്ന ലോറി റോഡിലെ മീഡിയനും തകര്ത്താണ് എതിര്വശത്തെ കടത്തിണ്ണയിലേക്ക് പാഞ്ഞു കയറിയത്. ഡ്രൈവര് ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം



from Kerala || Deshabhimani ​Online ​News https://ift.tt/2V4Ci8D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages