നിലമ്പൂർ> നിലമ്പൂരിലെ ഞെട്ടിക്കുളത്ത് മൂന്ന് മക്കളോടൊപ്പം ആത്മഹത്യചെയ്ത രഹ്നയുടെ ഭര്ത്താവിനെ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി. ഭൂദാനം തുടിമുട്ടി മുതുപുരേടത്ത് വിനേഷ് ശ്രീധരനെ(35) സമീപത്തെ റബർത്തോട്ടത്തിലാണ് മരിച്ച നിലയിൽ കണ്ടത്.
ഭാര്യയുടേയും മക്കളുടേയും മരണത്തെ തുടർന്ന് തുടിമുട്ടിയിലെ ജ്യേഷ്ഠന്റെ വീട്ടിലായിരുന്നു വിനേഷ്
രഹ്നയെയും മക്കളായ ആദിത്യന് അര്ജുന്, അഭിനവ് എന്നിവരെയും കഴിഞ്ഞ ഞായറാഴ്ചയാണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
വിനേഷിന് പരസ്ത്രീ ബന്ധമുണ്ടെന്നും ഇതാണ് രഹ്ന ആത്മഹത്യ ചെയ്യാന് കാരണമെന്നും ആരോപിച്ച് രഹ്നയുടെ വീട്ടുകാര് പരാതി നൽകിയിരുന്നു. റബർ ടാപ്പിങ് തൊഴിലാളിയാണ് വിനേഷ്.
from Kerala || Deshabhimani Online News https://ift.tt/3loXOk8
via IFTTT
No comments:
Post a Comment