വെൽഫെയർ പാർട്ടി സഖ്യം; മലപ്പുറത്ത്‌ ലീഗിൽ കൂട്ടരാജി, എസ്‌ടി‌യു സംസ്ഥാന സെക്രട്ടറി വിമത സ്ഥാനാർഥി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 14, 2020

വെൽഫെയർ പാർട്ടി സഖ്യം; മലപ്പുറത്ത്‌ ലീഗിൽ കൂട്ടരാജി, എസ്‌ടി‌യു സംസ്ഥാന സെക്രട്ടറി വിമത സ്ഥാനാർഥി

മലപ്പുറം > വെൽഫെയർ പാർട്ടി അടക്കമുള്ള തീവ്രവാദ സംഘടനകളുമായുള്ള കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗിൽ നിന്ന് കൂട്ടരാജി തുടരുന്നു. മേലാറ്റൂർ, കണ്ണമംഗലം, തിരൂർ മണ്ഡലത്തിലെ പൂക്കയിൽ എന്നിവിടങ്ങളിലെ പ്രവർത്തകരാണ് രേഖാമൂലം രാജി ജില്ലാ നേതൃത്വങ്ങളെ അറിയിച്ചത്.

മലപ്പുറം ജില്ലായിലെ മുസ്ലിം ലീഗിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തെട്ടു പിന്നാലെയാണ് ജില്ലയുടെ വിവിധ വാർഡുകളിലെ ഔദ്യോഗിക പദവികൾ വഹിക്കുന്നവരുടെ കൂട്ടരാജി. വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ ധാരണയും സ്ഥാനാർത്ഥി നിർണയത്തിലെ വിഭാഗീയതയുമാണ് പ്രാദേശിക നേതാക്കളുടെ കൂട്ടരാജിക്ക് കാരണം.

രാജിവച്ചവരിൽ പ്രമുഖ നേതാക്കളും ഉൾപ്പെടുന്നുണ്ട്. മുസ്ലിം ലീഗിന്റെ ചുമട്ട് തൊഴിലാളി സംഘടനയായ എസ്ടിയു സംസ്ഥാന സെക്രട്ടറിയും കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ കെ ഹംസയാണ് ഒരാൾ. കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ റിബൽ സ്ഥാനാർത്ഥിയായി ഇയാൾ മത്സര രംഗത്തും എത്തി. ഹംസക്ക് എൽഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തെട്ടു പിന്നാലെ വെൽഫെയർ പാർട്ടി കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് മേലാറ്റൂർ പഞ്ചായത്തിലും കൂട്ടരാജി പ്രഖ്യാപനം വന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രവർത്തക സമിതി അംഗം കെ പി ഉമ്മർ ഉൾപ്പെടെ ഇരുപതോളം പേർ രാജിവച്ചു.

മേലാറ്റൂർ പഞ്ചായത്തിലെ ഏഴാം വാർഡ് വെൽഫെയർ പാർട്ടിക്ക് നൽകിയതിൽ പ്രതിഷേധിച്ചാണ് വാർഡ് ഭാരവാഹികൾ ഉൾപ്പെടെ രാജിവച്ചത്. വെൽഫെയർ പാർട്ടലയുമായി സഖ്യമില്ലെന്ന് പരസ്യമായി പറയുകയും രഹസ്യമായി ധാരണ ഉണ്ടാക്കുകയും ചെയ്യുന്ന രീതിയാണ് യുഡിഎഫ് സ്വീകരിക്കുന്നത്.

ഇതിന് പുറമെ തിരൂർ മുനിസിപ്പാലിറ്റിയിലെ പൂക്കയിൽ 1, 5, 6, 3 വാർഡുകളിലെ പാർട്ടി ഭാരവാഹികൾ രാജിവച്ചു. ഭൂരിപക്ഷ അഭിപ്രായത്തെ മറികടന്ന്, മുനിസിപ്പൽ ലീഗ് കമ്മിറ്റി ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ, സെക്രട്ടറി ഉൾപ്പടെ 26 ലധികം പേരുടെ കൂട്ടരാജി.



from Kerala || Deshabhimani ​Online ​News https://ift.tt/2IBTH68
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages