
മകൻ അച്ഛന്റെ ഫോണിൽ ഒരു ആപ്പ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്തതിനു പിന്നാലെ അച്ഛന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു 9 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി പരാതി. നാഗ്പുരിൽ കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് സംഭവം.നാഗ്പുർ കൊറാഡിയിൽ താമസിക്കുന്ന അശോക് മാൻവാടെയുടെ പണമാണ് നഷ്ടപ്പെട്ടതു. പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.
15 വയസ്സ് കാരനായ മകൻ അശോകിന്റെ ഫോൺ എടുത്ത് കളിക്കുക പതിവായിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടും മകൻ ഫോൺ എടുത്തു ഈ സമയം ഡിജിറ്റൽ പേയ്മെൻറ് കമ്പനിയുടെ കസ്റ്റമർ കെയറിൽനിന്നാണെന്ന് പരിചയപ്പെടുത്തി അജ്ഞാതൻ വിളിച്ചു. അശോകിന്റെ ഡിജിറ്റൽ പേയ്മെൻറ് അക്കൗണ്ടിന്റെ ക്രഡിറ്റ് പരിധി ഉയർത്തിയതായും അതിനാൽ ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്നും അജ്ഞാതൻ 15കാരന് നിർദേശം നൽകി.
കുട്ടി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതോടെ അശോകിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 8.95 ലക്ഷം നഷ്ടമാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഐ.ടി വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
from ഇ വാർത്ത | evartha https://ift.tt/35cSxX2
via IFTTT
No comments:
Post a Comment