വോട്ടുചോദിച്ച് വീട്ടിൽ കയറിയാൽ കോൺഗ്രസുകാർ ചാണകം തളിച്ച് ശുദ്ധമാക്കും; 81 വർഷം മുമ്പത്തെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ അനുഭവം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 19, 2020

വോട്ടുചോദിച്ച് വീട്ടിൽ കയറിയാൽ കോൺഗ്രസുകാർ ചാണകം തളിച്ച് ശുദ്ധമാക്കും; 81 വർഷം മുമ്പത്തെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ അനുഭവം

ബാലുശേരി > ‘‘തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കോൺഗ്രസുകാർ വട്ടമിട്ട് കൂവിവിളിക്കും, കായികമായി നേരിടും. "കമ്യൂണിസ്റ്റ് ഭൂതം’ വരുന്നേയെന്ന് തപ്പുകൊട്ടി ആർത്തുവിളിച്ച് പായിക്കും. വോട്ടുചോദിച്ച് വീട്ടിൽ കയറിയാൽ പിറകെവന്ന് ചാണകം തളിച്ച് ശുദ്ധമാക്കും. കൊടിയ മാനസിക പീഡനമായിരുന്നു കോൺഗ്രസുകാരും ജന്മി പ്രമാണിമാരും അഴിച്ചുവിട്ടത്’’–-81 വർഷം മുമ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച അനുഭവം വിവരിക്കുകയാണ് ചെക്കൂട്ടിയേട്ടൻ.

ജീവിതത്തിൽ സെഞ്ച്വറി തികച്ച് നൂറ്റിമൂന്നിലെത്തിയ ചെക്കൂട്ടിയേട്ടന് ചെറിയ കേൾവിക്കുറവുണ്ടെങ്കിലും 22–-ാം വയസ്സിൽ കന്നി മത്സരത്തിനിറങ്ങിയ ഓർമകൾ വിവരിക്കാൻ അവശതകളില്ല. 1939ലായിരുന്നു ബാലുശേരിക്കടുത്ത് മണ്ണാംപൊയിൽ പറയുള്ള പിണങ്ങോട്ട് ചെക്കൂട്ടി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ‘‘സ്വന്തം ഭൂമിയുള്ളവർക്കേ അക്കാലത്ത് വോട്ടവകാശമുള്ളൂ. കമ്യൂണിസ്റ്റ് പാർടി ജില്ലാ സെക്രട്ടറിയായ യു കുഞ്ഞിരാമൻ സ്ഥാനാർഥിയാകാൻ ആവശ്യപ്പെട്ടു. ജന്മിതന്നെയായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. എനിക്കന്ന് 22 വയസ്സ്. ജന്മിക്കെതിരെ ഒരു പയ്യൻ മത്സരിക്കാനിറങ്ങിയത് ആർക്കും പിടിച്ചില്ല.

പ്രതീക്ഷിച്ചപോലെ ആ തെരഞ്ഞെടുപ്പിൽ ഞാൻ തോറ്റു. ആകെയുള്ള 84ൽ 12 വോട്ടാണ് ലഭിച്ചത്’’. കാലം മാറി. ചെക്കൂട്ടിയേട്ടൻ പിന്നീട് ബാലുശേരി പഞ്ചായത്തംഗമായി.
കൂത്താളി, എരമംഗലം, ജീരകപ്പാറ, ഏഴുകണ്ടി തുടങ്ങിയ മിച്ചഭൂമി സമരങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം.



from Kerala || Deshabhimani ​Online ​News https://ift.tt/32XcuQ7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages