
കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിനെ മൗത്ത്വാഷ് 30 സെക്കൻറിനുള്ളിൽ നശിപ്പിക്കുമെന്ന പഠനറിപ്പോർട്ടുമായി യു.കെയിലെ കാർഡിഫ് സർവകലാശാല. എന്നാൽ ഈ പഠനത്തെ മറ്റു ശാസ്ത്രജ്ഞർ അവലോകനം ചെയ്ത് അംഗീകരിച്ചിട്ടില്ല.
മൗത്ത് വാഷിലെ സെറ്റിപിരിഡിനിയം ക്ലോറൈഡ് കൊറോണ വൈറസിനെ നശിപ്പിക്കുമെന്നാണ് കാർഡിഫ് സർവകലാശാല ശാസ്ത്രജ്ഞർ പറയുന്നത്. കോവിഡ് ചികിത്സക്കായി മൗത്ത് വാഷ് ഉപയോഗിക്കാനാകുമോ എന്നുള്ളത് പരിശോദിച്ച് വരുകയാണ്.
സെറ്റിൽപിരിഡിനിയം ക്ലോറൈഡ്, എത്തനോൾ/എഥൈൽ അർജിനേറ്റ് എന്നിവ ഉപയോഗിച്ച് കൈകഴുകുമ്പോൾ 30 സെക്കൻഡിനുള്ളിൽ കൊറോണ വൈറസ് പോകുമെന്ന് പുതിയ പഠന റിപ്പോർട്ടിൽ ശാസ്ത്രജ്ഞർ കുറിച്ചു.
കോവിഡ് രോഗികളിലെ വായിൽനിന്നുള്ള സ്രവത്തിൽ കൊറോണ വൈറസിൻ്റെ അളവ് മൗത്ത് വാഷ് ഉപയോഗത്തിലൂടെ കുറക്കാൻ സാധിക്കുമോ എന്ന പഠനത്തിലാണ് ഗവേഷകർ ഇപ്പോൾ. അടുത്തവർഷത്തോടെ പരീക്ഷണ റിപ്പോർട്ട് പുറത്തുവരും.
from ഇ വാർത്ത | evartha https://ift.tt/3pK0oUj
via IFTTT
No comments:
Post a Comment