കുറ്റ്യാടി> 13 വാർഡിൽ 10ലും വനിതകൾ – സ്ത്രീ പദവി എന്നാൽ സംവരണവും സൗജന്യവുമല്ലെന്ന് തെളിയിച്ച് കുന്നുമ്മൽ പഞ്ചായത്തിൽ എൽഡിഎഫാണ് വനിതകൾക്ക് കൂടുതൽ സീറ്റ് നൽകിയിരിക്കുന്നത്.
ഇടതുമുന്നണിയിൽ സിപിഐ എമ്മിന്റെ 10ൽ ഏഴ് വാർഡിലും വനിതകളാണ് സ്ഥാനാർഥികൾ. സിപിഐ, എൽജെഡി, എൻസിപി കക്ഷികളും വനിതകളെയാണ് മത്സരിപ്പിക്കുന്നത്.
സ്രതീപദവിയിൽ മാതൃകാപരമായ മാറ്റങ്ങൾക്ക് നേരത്തെതുടക്കമിട്ടതാണ് കുന്നുമ്മൽ പഞ്ചായത്ത്. പ്രസിഡന്റ് പദം സംവരണം ചെയ്യുന്നതിനും മുമ്പ് സ്ത്രീകളെ സാരഥിയാക്കിയ ചരിത്രമുണ്ട്.
മുൻ എംഎൽഎ കെ കെ ലതിക യായിരുന്നു ഇവിടെ പഞ്ചായത്ത് പ്രസിഡന്റായ ആദ്യ വനിത. ലതിക രണ്ടുതവണ കുന്നുമ്മൽെ പഞ്ചായത്തിനെ നയിച്ചിട്ടുണ്ട്. രാധിക ചിറയിൽ ഒരുതവണ പ്രസിഡന്റും ഒരിക്കൽ വൈസ്പ്രസിഡന്റുമായിട്ടുണ്ട്.
from Kerala || Deshabhimani Online News https://ift.tt/3f17bUR
via IFTTT
No comments:
Post a Comment