കൊച്ചി> സ്വർണക്കടത്ത് കേസിൽ യുഎഇയിൽനിന്ന് എത്തിച്ച് എൻഐഎ അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ പെരുമറ്റം കരിക്കനാക്കുടി റബിൻ ഹമീദ് വിദേശത്തേക്ക് പോകുംമുമ്പ് നാട്ടിലെ സജീവ മുസ്ലിംലീഗ് പ്രവർത്തകൻ. പെരുമറ്റത്തെ പ്രമുഖ മുസ്ലിംലീഗ് കുടുംബമാണ് റബിൻസിന്റേത്. ഇയാൾ 15 വർഷമായി ഗൾഫിലാണ്.
സാധാരണ കുടുംബത്തിൽ പിറന്ന റബിൻസ് നാട്ടിൽ ചെറിയ കച്ചവടം നടത്തിയിരുന്നു. ബാപ്പയ്ക്ക് കക്കടാശേരിയിൽ ചായക്കടയായിരുന്നു. റബിൻസും സഹോദരനും വിദേശത്ത് പോയതോടെ സാമ്പത്തികവളർച്ച പെട്ടെന്നായിരുന്നു.
അടുത്തകാലത്ത് പലയിടങ്ങളിലായി വൻതോതിൽ സ്ഥലവും വാങ്ങിക്കൂട്ടി. സ്വർണക്കടത്ത് കേസിൽ പ്രതിയായതിനെ തുടർന്ന് റബിൻസിന്റെ വീട്ടിൽ അന്വേഷണ ഏജൻസികൾ റെയ്ഡ് നടത്തിയിരുന്നു.
യുഎഇ കോൺസുലേറ്റിനുള്ള നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ മുഖ്യ പ്രതികളിലൊരാളാണ് റബിൻസ് ഹമീദ്. യുഎഇ സർക്കാർ നാടുകടത്തിയതിനെ തുടർന്ന് ഇന്നലെ നെടുമ്പാശ്ശേരിയിലെത്തിച്ചാണ് അറസറ്റ് ചെയ്തത്. സആർണക്കടത്ത് ഏകോപിപ്പിച്ചത് റബിൻസും പ്രധാന പ്രതികളിലൊരാളായ ഫൈസൽ ഫരീദുമാണ്. ദാവൂദ് ഇബ്രാറിമിന്റെ ഡി കമ്പനിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് എൻഐഎ കോടതിയിൽ അറിയിച്ചിരുന്നു.
from Kerala || Deshabhimani Online News https://ift.tt/37JlzPL
via IFTTT
No comments:
Post a Comment