
ബോളിവുഡ് നടി കങ്കണ റനൗട്ടിനെതിരെ കേസെടുക്കാൻ കോടതി നിർദേശം. കാർഷിക ബില്ലിനെതിരെ പ്രക്ഷോഭം നടത്തിയ കർഷകരെ ഭീകരരെന്ന് വിശേഷിപ്പിച്ചതിനാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്. കർണാടക തുമകുരു ഫസ്റ്റ്ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്.
തുമകുരു ക്യാതസാന്ദ്ര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാനാണ് നിർദേശം. അഭിഭാഷകൻ എൽ. രമേശ് നായിക്ക് നൽകിയ ഹർജിയിലാണ് നടപടി.
ട്വിറ്ററിലാണ് പ്രക്ഷോഭകരെ അവഹേളിച്ച് കങ്കണ കുറിപ്പിട്ടത്. സിഎഎ സംബന്ധിച്ച് തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച് കലാപം സൃഷ്ടിച്ച ആളുകൾ തന്നെയാണ് ഇപ്പോൾ കർഷക ബില്ലിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും രാജ്യത്ത് ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്നത്. അവർ തീവ്രവാദികളാണ്- കങ്കണ ട്വീറ്റ് ചെയ്തു.
ഇത് വിവാദമായതോടെ പിന്നീട് പിൻവലിച്ചിരുന്നു.
from ഇ വാർത്ത | evartha https://ift.tt/33JvX7J
via IFTTT
No comments:
Post a Comment