മൂന്ന് വയസുള്ള കുഞ്ഞുമായി കായലില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 26, 2020

മൂന്ന് വയസുള്ള കുഞ്ഞുമായി കായലില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

മൂന്ന് വയസുള്ള കുഞ്ഞുമായി കായലില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടവട്ടം പൂജപ്പുര സിജു സദനത്തിൽ സിജുവിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സിജുവിന്റെ ഭാര്യ രാഖി (22), മകൻ ആദി (3) എന്നിവരാണ് ഇന്നലെ മരിച്ചത്.

സ്ഥിരമായി മദ്യപിച്ചെത്തുന്ന സിജു രാഖിയെ ക്രൂരമായി മർദിക്കുമായിരുന്നെന്നു ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. 4 വർഷം മുൻപായിരുന്നു സിജുവിന്റെയും രാഖിയുടെയും വിവാഹം. സ്വകാര്യ ബസിലെ കണ്ടക്ടറായ സിജു ഒളിവിലായിരുന്നു.

കുണ്ടറയ്ക്കു സമീപം അഷ്ടമുടിക്കായലിലാണ് പെരിനാട് സ്വദേശി രാഖി കുഞ്ഞിനെയും കൊണ്ട് ചാടിയത്. ഞായറാഴ്ച വൈകിട്ടു രാഖി മകനെയും കൂട്ടി പോകുന്നത് അയൽവാസികൾ കണ്ടിരുന്നു. ഇരുവരും കായൽവാരത്തു കൂടി പോകുന്നതു സമീപത്തു ചൂണ്ടയിടുകയായിരുന്ന കുട്ടികളും കണ്ടു. ഇന്നലെ രാവിലെ കായൽവാരത്തു ചെരിപ്പുകൾ കണ്ടതോടെ പരിസരവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

കുണ്ടറ പൊലീസ് അമ്മയെയും കുഞ്ഞിനെയും കാണാതായതിന് കേസ് എടുത്തിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ രാഖിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. പിന്നാലെ മകൻ ആദിയുടെ മൃതദേഹവും കണ്ടെടുത്തു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.



from ഇ വാർത്ത | evartha https://ift.tt/34vWshu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages