അക്കിത്തത്തിന്റെ രചനകൾ മനുഷ്യത്വത്തിന്റെ കൊടിക്കൂറ: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 14, 2020

അക്കിത്തത്തിന്റെ രചനകൾ മനുഷ്യത്വത്തിന്റെ കൊടിക്കൂറ: കോടിയേരി

തിരുവനന്തപുരം> മാനവികതയുടെ പ്രകാശം കൊണ്ട് കവിതകളെഴുതിയ ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ നിര്യാണത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുശോചിച്ചു.

ആശയങ്ങളുടെ വൈപുല്യം കൊണ്ടും രചനകളുടെ വൈവിദ്ധ്യം കൊണ്ടും ആവിഷ്കരണത്തിലുള്ള ലാളിത്യം കൊണ്ടുമാണ് അക്കിത്തം മലയാള കവികളിൽ ഉന്നതശീർഷനായത്. നവോത്ഥാന പ്രസ്ഥാനങ്ങളില് സജീവമായി ഇടപെടുകയും ഉല്പതിഷ്ണു യുവത്വത്തിന്റെ ശബ്ദമാവാൻ പരിശ്രമിക്കുകയും കമ്യൂണിസ്റ്റ് സഹയാത്രികനായി വെളിച്ചം പരത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു അക്കിത്തം.

മറ്റുള്ളവർക്കായി ഒരു കണ്ണീർക്കണം പൊഴിക്കവേ മനസ്സിൽ ആയിരം സൗരമണ്ഡലങ്ങൾ ഉദിക്കുന്നു എന്നും, ഒരു പുഞ്ചിരി മറ്റുള്ളവർക്കായി ചെലവാക്കവേ ഹൃദയത്തിൽ നിത്യനിർമ്മല പൗർണമി ഉണ്ടാവുന്നു എന്നും എഴുതിയ അക്കിത്തത്തിന്റെ രചനകൾ മനുഷ്യത്വത്തിന്റെ കൊടിക്കൂറയാണ് ഉയർത്തിപ്പിടിക്കുന്നത്.
ആദരാഞ്ജലികൾ.



from Kerala || Deshabhimani ​Online ​News https://ift.tt/2IoL2n0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages