കോവിഡ് വ്യാപനം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നിരോധനാജ്ഞ; പൊതുഗതാഗതത്തിന് തടസമില്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 2, 2020

കോവിഡ് വ്യാപനം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നിരോധനാജ്ഞ; പൊതുഗതാഗതത്തിന് തടസമില്ല

തിരുവനന്തപുരം> കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില് സംസ്ഥാനത്ത് ഇന്നുമുതല് കടുത്ത നിയന്ത്രണം. ഒക്ടോബര് 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നിരോധനാജ്ഞ. ജില്ലാ കളക്ടര്മാരാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലകളില് നിയന്ത്രണം ഏര്പ്പെടുത്തുന്നത്. കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.
കണ്ടെയിന്മെന്റ് സോണുകളില് കൂടുതല് കടുത്ത നിയന്ത്രണങ്ങളുണ്ടാകും. 144 പ്രഖ്യാപിച്ചിരിക്കുന്നതിനാല് ആളുകള് കൂട്ടം കൂടാന് പാടില്ല.അഞ്ചുപേരില് കൂടുതല് ആളുകള് കൂട്ടം ചേരുന്നത് വിലക്കിയിട്ടുണ്ട്.

കടകള്, ബാങ്കുകള്, സര്ക്കാര് സ്ഥാപനങ്ങള് എന്നിവ തുറന്നുപ്രവര്ത്തിക്കും. പ്രഖ്യാപിച്ച പരീക്ഷകള്ക്കും തടസമില്ല. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത ചടങ്ങുകള് എന്നിവയ്ക്കുള്ള ഇന്ഡോര് പരിപാടികളില് പരമാവധി 20 പേരെവരെ പങ്കെടുപ്പിക്കാം.

പ്രാര്ത്ഥനാ ചടങ്ങുകള്ക്കും. ശവസംസ്കാര ചടങ്ങുകള്ക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. കണ്ടെയ്ന്മെന്റ് സോണിനു പുറത്ത് പരമാവധി 50 പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങുകള് നടത്താം.



from Kerala || Deshabhimani ​Online ​News https://ift.tt/3ikhRxS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages