അടുത്ത മാസം കോളേജ് ക്ലാസുകൾ ആരംഭിക്കും: പഠനം ഓൺലെെനിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 7, 2020

അടുത്ത മാസം കോളേജ് ക്ലാസുകൾ ആരംഭിക്കും: പഠനം ഓൺലെെനിൽ

സംസ്ഥാനത്തെ കോളജുകളിൽ അധ്യയന വര്‍ഷം അടുത്തമാസം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഓൺലൈനായി  ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. ഒന്നാം വര്‍ഷ ഡിഗ്രി, പിജി ക്ലാസുകള്‍ നവംബറില്‍ ആരംഭിക്കും. ക്ലാസുകള്‍ ആരംഭിക്കുന്നത് അനന്തമായി താമസിപ്പിക്കേണ്ടെന്നാണ് അധ്യാപകരുടേയും അഭിപ്രായം.  ലാബ് സൗകര്യങ്ങള്‍ ആവശ്യമുള്ള കോഴ്സുകള്‍ക്ക് പരിമിതികളുണ്ടെങ്കിലും തിയറി പേപ്പറുകളുമായി മുന്നോട്ട് പോകാനാണ് അധ്യാപകരുടെ തീരുമാനം. 

അതേസമയം റഗുലർ ക്ലാസുകള്‍ ഉടന്‍ തുടങ്ങാനാവില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. ഇപ്പോള്‍ ഒന്നാം വര്‍ഷമൊഴിച്ചുള്ള ക്ലാസുകളില്‍ ഓണ്‍ലൈന്‍ അധ്യയനം നടക്കുന്നുണ്ട്. 50 ശതമാനം വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി ക്ലാസുകളില്‍ പങ്കെടുക്കാനാവുന്നുണ്ടെന്നാണ് വിലയിരുത്തൽ. 

എന്നാൽ കേരളത്തിലെ കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് കോളജുകള്‍ എന്നു തുറക്കാനാവുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഒരു നിശ്ചയവുമില്ല. ഹോസ്റ്റലുകളും ഉടന്‍ തുറക്കാനാവില്ലെന്നാണ് സൂചനകൾ.  വിദ്യാര്‍ഥികളുടെയോ അധ്യാപകരുടെയോ ആരോഗ്യസുരക്ഷ അപകടത്തിലാക്കുന്ന ഒരു തീരുമാനവും വേണ്ടെന്നാണ് സർക്കാർ നിലപാട്.



from ഇ വാർത്ത | evartha https://ift.tt/3lpH63H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages