പാചകം ചെയ്ത ഭക്ഷ്യ എണ്ണ ഇനി ബയോ ഡീസൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 25, 2020

പാചകം ചെയ്ത ഭക്ഷ്യ എണ്ണ ഇനി ബയോ ഡീസൽ

പാചകം ചെയ്ത ഭക്ഷ്യ എണ്ണ ശേഖരിച്ച് ബയോ ഡീസലാക്കുന്ന സംരംഭങ്ങൾക്ക് നഗരത്തിൽ നല്ല പ്രതികരണം. കോഴിക്കോട്​ട്​ ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​യി​ലും മ​റ്റും ഉ​പ​യോ​ഗി​ച്ച്​ ക​ഴി​ഞ്ഞ എ​ണ്ണ ഇ​നി വെ​റു​തെ​യാ​വി​ല്ല. ആ​ഴ്​​ച​ക​ളാ​യി തു​ട​രു​ന്ന ​എ​ണ്ണ​ശേ​ഖ​ര​ണം ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. ഒ​രു ട​ണ്ണി​ലേ​റെ ഭ​ക്ഷ്യ​എ​ണ്ണ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ച​താ​യാ​ണ്​ ക​ണ​ക്ക്​.

ഭ​ക്ഷ്യ​സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര അ​തോ​റി​റ്റി​യു​ടെ (റീ​പ​ര്‍പ്പ​സ് യൂ​സ്ഡ് കു​ക്കി​ങ് ഓ​യി​ല്‍-​റൂ​ക്കോ) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് അം​ഗീ​കൃ​ത ഏ​ജ​ന്‍സി വ​ഴി എ​ണ്ണ ശേ​ഖ​രി​ക്കു​ന്ന​ത്. കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍ഡ് റ​സ്‌​റ്റാ​റ​ൻ​റ്​ അ​സോ​സി​യേ​ഷ​ൻ, ബേ​കേഴ്‌സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​ർ ഏ​ജ​ന്‍സി​യു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യ​തിൻ്റെയടിസ്ഥാനത്തിലാണ് ന​ട​പ​ടി. ജി​ല്ല​യി​ലെ മൊ​ത്തം 2800 ലേ​റെ ഹോ​ട്ട​ലു​ക​ളി​ലും 650 ലേ​റെ ബേ​ക്ക​റി​ക​ളി​ലും നി​ന്ന്​ ശേ​ഖ​ര​ണം വ്യാ​പ​ക​മാ​ക്കാ​നാ​ണ്​ തീ​രു​മാ​നം. ചി​പ്‌​സ്, എ​ണ്ണ​പ്പ​ല​ഹാ​ര നി​ർ​മാ​താ​ക്ക​ൾ എ​ന്നി​വ​രി​ൽ​നി​ന്നും എ​ണ്ണ​യെ​ടു​ക്ക​ൽ തു​ട​ങ്ങി. ക​ച്ച​വ​ട​ക്കാ​ര്‍ക്ക് ലി​റ്റ​റി​ന് 25 മു​ത​ൽ 30 രൂ​പ വ​രെ ഇ​തു​വ​ഴി കി​ട്ടും.

ഗു​ണ​മേ​ന്മ നോ​ക്കി വി​ല​യി​ൽ മാ​റ്റം വ​രും. ക​ട​ക്കാ​ർ ഉ​പ​യോ​ഗി​ച്ച ഓ​യി​ലും വെ​ളി​ച്ചെ​ണ്ണ​യും മ​റ്റും സം​ഭ​രി​ച്ചു വെക്കുന്നത് ഒ​ന്നി​ച്ച്​ ചി​ല ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം എ​ടു​ത്ത്​ മ​ല​പ്പു​റ​ത്തു​ള്ള വെ​യ​ര്‍ഹൗ​സി​ൽ സൂ​ക്ഷി​ക്കു​ക​യാ​ണ്.

അ​വി​ടെ​നി​ന്ന്​ ബം​ഗ​ളൂ​രു​വി​ലെ ബ​യോ​ഡീ​സ​ല്‍ പ്ലാ​ൻ​റി​ലേ​ക്ക്​ എ​ണ്ണ എ​ത്തി​ക്കും. ലി​റ്റ​റി​ന്​ 55 രൂ​പ വ​രെ ബ​യോ​ഡീ​സ​ലി​ന് ഈ​ടാ​ക്കു​ന്നു​ണ്ട്. പാ​ഴാ​വു​ന്ന എ​ണ്ണ​യു​ടെ 95 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ഇ​ത്​ വ​ഴി വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​നാ​വും. കോ​വി​ഡി​ൽ പ്ര​വ​ര്‍ത്ത​നം നി​ല​ച്ചെ​ങ്കി​ലും ഇ​പ്പോ​ൾ വീ​ണ്ടും സ​ജീ​വ​മാ​യി​ത്തു​ട​ങ്ങി. ഭ​ക്ഷ്യ എ​ണ്ണ വീ​ണ്ടും വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കും. ഉ​പ​യോ​ഗി​ച്ച എ​ണ്ണ​യി​ൽ പി​റ്റേ​ന്ന്​ വീ​ണ്ടും പൊ​രി​ക്ക​ലും ക​രി​ക്ക​ലും ന​ട​ത്തു​ന്ന​തി​നെ​തി​െ​ര ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ണ്ണ​ക്ക്​ പു​തി​യ ഉ​പ​യോ​ഗം ക​ണ്ടെ​ത്തി​യ​ത്​ വ്യാ​പാ​രി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​യി.



from ഇ വാർത്ത | evartha https://ift.tt/2HqFzw8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages