ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സംസ്ഥാന ഭരണപരിഷ്കാര കമീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദന് ചൊവ്വാഴ്ച 97–-ാം ജന്മദിനം. 1923 ഒക്ടോബർ 20നാണ് അദ്ദേഹം ജനിച്ചത്.
1940ൽ അദ്ദേഹം പാർടി അംഗമായി. അംഗത്വത്തിൽ 80 വർഷം പൂർത്തിയാക്കി. 1958ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ കേന്ദ്രസമിതിയിൽ അംഗമായ വി എസ് കേന്ദ്രനേതൃത്വത്തിൽ 62 വർഷം പൂർത്തിയാക്കിയ നേതാവാണ്. നിലവിൽ മലമ്പുഴ മണ്ഡലത്തിലെ എംഎൽഎകൂടിയാണ്.
പിറന്നാൾ ദിനത്തിൽ പ്രത്യേക ആഘോഷമൊന്നുമില്ല. കോവിഡ് പശ്ചാത്തലത്തിൽ സന്ദർശകരെയും അനുവദിക്കുന്നില്ല.
from Kerala || Deshabhimani Online News https://ift.tt/3dFcmJr
via IFTTT
No comments:
Post a Comment