കൊച്ചി> എം ശിവശങ്കറിനെ 7 ദിവസം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. 14 ദിവസമാണ് ഇഡി ആവശ്യപ്പെട്ടതെങ്കിലും കോടതി 7 ദിവസമാണ് അനുവദിച്ചത്. കേസിൽ ശിവശങ്കർ അഞ്ചാം പ്രതിയാണെന്ന് ഇഡി കോടതിയെ അറിയിച്ചു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നവംബർ 4ന് പരിഗണിക്കും.
ഇന്നലെയാണ് ഇഡി ശിവശങ്കറിറെ അറസ്റ്റ് ചെയ്തത്. കലശലായ നടുവേദന ഉണ്ടെന്നും ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യിച്ചാണ് കസ്റ്റഡിയിൽ എടുത്തതെന്നും അതിനാൽ വൈദ്യസഹായം വേണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടു .
ചോദ്യംചെയ്യൽ തടസപ്പെടാതെ ആയുർവേദ ചികിത്സ തുടരാമെന്നും കോടതി നിർദ്ദേശിച്ചു.രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ചോദ്യം ചെയ്യാമെന്നും അതിന് ശേഷം വിശ്രമം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. മകൻ, സഹോദരൻ, ഭാര്യ എന്നിവർക്ക് കസ്റ്റഡി സമയത്ത് സന്ദർശിക്കാനും കോടതി അനുമതി നൽകി.
മണിക്കൂറുകള് നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ഇന്നലെ ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് ഇഡി ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്.
നയതന്ത്ര ബാഗേജിലൂടെ സആർണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്നയുടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് ശിവശങ്കരനാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. സ്വപ്നയുടെ 30 ലക്ഷം രൂപ ഒളിപ്പിക്കാന് സാഹായിച്ചു എന്നാണ് കേസ്.
സ്വര്ണക്കടത്ത് കേസില് മുന്കൂര് ജാമ്യാപേക്ഷകള് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് എം ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയിലെടുത്തത്.
from Kerala || Deshabhimani Online News https://ift.tt/3jGJC4e
via IFTTT
No comments:
Post a Comment