തിരൂരിൽ സംഘർഷത്തിൽ യുവാവിനെ വെട്ടിക്കൊന്നു; 2 പേർക്ക്‌ പരിക്ക്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 9, 2020

തിരൂരിൽ സംഘർഷത്തിൽ യുവാവിനെ വെട്ടിക്കൊന്നു; 2 പേർക്ക്‌ പരിക്ക്‌

മലപ്പുറം> കൂട്ടായി മാസ്റ്റർപടിയിൽ യുവാക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാളെ വെട്ടിക്കൊന്നു. കൂട്ടായി മാസ്റ്റർ പടി ചേലക്കൽ യാസർ അറഫാത്ത് (26) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് യുവാക്കൾ തമ്മിലുള്ള വഴക്ക് സംഘർഷമായത്. സംഭവത്തിൽ മറ്റ് 2 പേർക്ക് വെട്ടേറ്റു.

കൂട്ടായി മാസ്റ്റർ പടി സ്വദേശി ഏനിൻ്റെ പുരക്കൽ അബൂബക്കർ മകൻ ഷമീം (24), സഹോദരൻ സജീഫ് (26) എന്നിവർക്കാണ്വെട്ടിയത്. മൂന്നുപേരേയും തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതര പരുക്കേറ്റതിനാൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.യാസർ അറഫാത്തിനെ രക്ഷിക്കാനായില്ല.

സംഭവസ്ഥലത്ത് തിരൂർ സി ഐ ടി പി ഫർഷാദ്, എസ് ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. കൃത്യത്തിലേക്ക് നയിച്ച കാരണം പൊലീസ് അന്വേഷിച്ചു വരികയാണ്.പ്രതികൾക്കായുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. കോവിഡ് പരിശോധനയും പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.



from Kerala || Deshabhimani ​Online ​News https://ift.tt/33MwINs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages