പാലക്കാട്> പ്രതിപക്ഷ നേതാവ് ഉയര്ത്തിക്കൊണ്ടുവന്ന ഏതെങ്കിലും അഴിമതി ആരോപണത്തില് കേരളത്തിലെ ഏതെങ്കിലും കോടതി ഏതെങ്കിലും കേസില് കേരള സര്ക്കാരിനെ വിമര്ശിച്ചിട്ടുണ്ടോ എന്ന് മന്ത്രി എ കെ ബാലന് ചോദിച്ചു; ഉണ്ടെങ്കില് പറയട്ടെ. സോളാര് കേസില് കേരളത്തിലൊരു സര്ക്കാരുണ്ടോ എന്നുവരെ കോടതി ചോദിക്കുകയുണ്ടായി.
ഇപ്പോള് അവിശ്വാസപ്രമേയം കൊണ്ടുവന്നതോടെ എല്ലാം പോയി. പിന്നീട് കേരളത്തിന്റെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഗൂഢാലോചന നടത്തിയാണ് സെക്രട്ടേറിയറ്റില് തീപിടിത്തമുണ്ടായതെന്ന് പറഞ്ഞില്ലെ പ്രതിപക്ഷം. എങ്ങിനെ അത് പറയാന് തോന്നി. അതും ഫ്യൂസായി.
പിന്നീട് ഫയലില് ഒപ്പിടുന്നത് സംബന്ധിച്ച് ബിജെപി വിവാദമുണ്ടാക്കി. ഫയലിന്റെ നീക്കം അറിയാത്തവര് വീഡ്ഢിത്തം പറയുകയായിരുന്നു.ഈ നെറികെട്ട സമീപനത്തിനെതിരായി ജനം പ്രതികരിക്കണമെന്നും മന്ത്രി പത്രസമ്മേളനത്തില് വ്യക്തമാക്കി
എല്ലാവരുടേയും സര്ക്കാരാണ് കേരളത്തിലുള്ളത്. അതിനെ സംരക്ഷിക്കണം, സര്ക്കാരിന്റെ ശക്തമായ നിലപാടുകളെ പിന്തുണക്കണം. സമരം ചെയ്യാം, കോടതിയിലും പോകാം, എന്നാല് ഈ രൂപത്തിലുള്ള സമരം മലയാളിയുടെ ജീവന് ഭീഷണിയായി മാറുമെന്നും ഗുജറാത്തിലേയും മഹാരാഷ്ട്രയിലേയും കോവിഡ് ദുരന്തത്തിന്റെ മറ്റൊരു മുഖമാകുമതെന്നും മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2ZwUn1U
via IFTTT
No comments:
Post a Comment