പന്തിരാങ്കാവ് യുഎപിഎ കേസില്‍ ഇടതുപക്ഷം സ്വയം വിമര്‍ശനത്തിന് തയ്യാറാകണമെന്ന് സുനില്‍ പി ഇളയിടം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 9, 2020

പന്തിരാങ്കാവ് യുഎപിഎ കേസില്‍ ഇടതുപക്ഷം സ്വയം വിമര്‍ശനത്തിന് തയ്യാറാകണമെന്ന് സുനില്‍ പി ഇളയിടം

പന്തിരാങ്കാവ് യുഎപിഎ കേസില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് ജയിലിലടച്ച അലനും താഹയ്ക്കും ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന്
സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നയത്തിനും രാഷ്ട്രീയ ധാര്‍മ്മികതയ്ക്കും എതിരായ നടപടിയായിരുന്നു അലനെയും താഹയെയും യുഎപിഎ ചുമത്തി ജയിലിലടച്ച നടപടിയെന്നും ഇടതുപക്ഷം ഇക്കാര്യത്തില്‍ ആത്മപരിശോധനയ്ക്കും സ്വയംവിമര്‍ശനത്തിനും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

അന്യായമായി യുഎപിഎ ചുമത്തപ്പെട്ട് തടവിലടയ്ക്കപ്പെട്ടവരുടെ മോചനത്തിനായി ബഹുജനപ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് പന്തീരാങ്കാവില്‍ നിന്നും അറസ്റ്റ് ചെയ്ത ഇരുവര്‍ക്കും ബുധനാഴ്ചയാണ് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്.



from ഇ വാർത്ത | evartha https://ift.tt/35zO9Cr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages