മലപ്പുറം > പൊന്നാന്നി, താന്നൂർ ഭാഗങ്ങളിൽനിന്ന് മൽസ്യബന്ധനത്തിന് പോയ ഫൈബർ വള്ളങ്ങൾ മറിഞ്ഞ് മൂന്ന് തൊഴിലാളികളെ കാണാതായി. കാണാതായവർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു.
പൊന്നാനി അഴിമുഖത്ത് നിന്നും നാലു പേരുമായി പോയ നൂറുൽഹുദാ എന്ന ഫൈബർ വള്ളമാണ് ശക്തമായ കാറ്റിലും, മഴയിലും പെട്ട് പടിഞ്ഞാറെക്കര ഭാഗത്ത്
കടലിൽ അപകടത്തിൽപ്പെട്ടത്.ഒരാളെ കാണാതായി. മൂന്നു പേർ നീതി രക്ഷപ്പെട്ടു.പൊന്നാനി മുക്കാടി സ്വദേശി കബീർ(മസാഹു) നെയാണ് കാണാതായത്.
പൊന്നാനി, മുക്കാടി സ്വദേശികളായ ഹംസ, അഷ്റഫ്, റജീഷ് എന്നിവർ ഞായറാഴ്ച രാത്രി നീന്തി കൂട്ടായി നായർ തോട് തീരത്ത് എത്തുകയായിരുന്നു. മുക്കാടി സ്വദേശി മുജീബിന്റെതാണ് നൂറുൽഹുദാ വള്ളം. രക്ഷപ്പെട്ടവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും, തിരൂർ ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു.
താനൂരിൽ നിന്നും പോയ ഒഴുക്ക് വള്ളമാണ് തകർന്നത്. അഞ്ചഗ സംഘത്തിൽ രണ്ടുപേരെ കാണാതായി. ഒട്ടുംപുറം സ്വദേശികളായ കെട്ടുങ്ങൽ കുഞ്ഞുമോൻ, കുഞ്ഞാല കത്ത് ഉബൈദ് എന്നിവരെയാണ് കാണാതായത്.
കോർമൻ കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ആണ്ടിയകടവത്ത് ഉമ്മറിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. ഞായറാഴ്ച രാത്രി എട്ടോടെ പരപ്പനങ്ങാടി കെട്ടുങ്ങൽ പാലം അഴിമുഖത്ത് കരക്ക് കയറാൻ ശ്രമിക്കവേയായിരുന്നു അപകടം.താനൂർ ഒട്ടുംപുറം സ്വദേശികളായ ആണ്ടി കടവത്ത് ഉമ്മർ, ഉണ്ണീരിച്ചിന്റെ പുരക്കൽ മുഹമ്മദ്, വെളിച്ചാന്റെ പുരക്കൽ സെയ്തലവി എന്നിവരാണ് രക്ഷപ്പെട്ടത്.
from Kerala || Deshabhimani Online News https://ift.tt/325Z7NS
via IFTTT
No comments:
Post a Comment