കാസർകോട് > എടനീർ മഠാധിപതി കേശവാനന്ദഭാരതി സ്വാമി (79) അന്തരിച്ചു. ഞായറാഴ്ച പുലർച്ചയോടെ മഠത്തിൽ വെച്ചായിരുന്നു അന്ത്യം. പൗരൻറെ മൗലികാവകാശം ലംഘിക്കുന്നതിനു പാർലമെൻറിന് പരമാധികാരമില്ലെന്ന സുപ്രീംകോടതിയുടെ വിധി നേടിയ ഹരജിക്കാരനാണ് കേശവാനന്ദഭാരതി സ്വാമി.
മഞ്ചത്തായ ശ്രീധരഭട്ടിൻറെയും പത്മാവതിയമ്മയുടെയും മകനായ കേശവാനന്ദ, 1960 നവംബർ 14ന് പത്തൊമ്പതാം വയസിലാണ് എടനീർ മഠാധിപതിയായത്.
കേശവാനന്ദ ഭാരതിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഭരണഘടനാ കേസിലൂടെയാണ് കേശവാനന്ദ ഭാരതിയുടെ നാമധേയം ലോകമാകെ അറിയുന്നത്. കാസർകോട് ജില്ലയിലെ പ്രശസ്തമായ എടനീർ മഠത്തിന്റെ അധിപൻ എന്ന നിലയിൽ വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ ഗണനീയമായ സംഭാവന അദ്ദേഹം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2Z9Uy39
via IFTTT
No comments:
Post a Comment